എ​ട​വ​ക​യി​ൽ സ​ഹോ​ദ​ര ഭാ​ര്യ​മാ​ർ നേ​ർ​ക്ക് നേ​ർ പോ​രാ​ട്ട​ത്തി​ൽ
Thursday, November 26, 2020 11:02 PM IST
മാ​ന​ന്ത​വാ​ടി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്കാ​യി സ​ഹോ​ദ​ര·ാ​രു​ടെ ഭാ​ര്യ​മാ​ർ ത​മ്മി​ൽ മ​ത്സ​രി​ക്കു​ന്നു. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡാ​യ ഒ​ഴ​ക്കോ​ടി​യി​ലാ​ണ് കൗ​തു​ക​ക​ര​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. സ​ഹോ​ദ​ര ഭാ​ര്യ​മാ​രു​ടെ നേ​ർ​ക്കു​നേ​രു​ള്ള അ​ങ്ക​ത്തി​ൽ ആ​രെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മാ​യ വോ​ട്ട​ർ​മാ​ർ.
എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡാ​യ ഒ​ഴ​ക്കോ​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ഗി​രി​ജാ സു​ധാ​ക​ര​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സു​ധാ​ക​ര​ന്‍റെ അ​നു​ജ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ സ​തി ബാ​ബു​വു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും ഒ​രു പോ​ലെ കാ​ണു​ന്ന ബ​ന്ധു​ക്ക​ളാ​ണ് വോ​ട്ട​ർ​മാ​രി​ൽ അ​ധി​ക​വും. എ​ങ്കി​ലും എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ൽ വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ന്നി അ​ങ്ക​ത്തി​നി​റ​ങ്ങി​യ ഇ​ട​ത് സ്ഥാ​നാ​ർ​ത്ഥി സ​തി ബാ​ബു. ആ​ശ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യാ​ണ് സ​തി തെ​രെ​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​ത്.
കാ​ല​ങ്ങ​ളാ​യി എ​ൽ​ഡി​എ​ഫ് കൈ​വ​ശം വെ​ച്ചു​പോ​രു​ന്ന ഒ​ഴ​ക്കോ​ടി വാ​ർ​ഡ് തി​രി​ച്ചു പി​ടി​ക്കാ​നാ​യാ​ണ് മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ഗി​രി​ജ സു​ധാ​ക​ര​നെ ത​ന്നെ യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ​ത്. ഗി​രി​ജ 2005ൽ ​സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ക്ഷേ​മ​കാ​ര്യ സ​റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​ൽ എ​ത്തി​യ ഇ​വ​ർ നി​ല​വി​ൽ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഡ​യ​റ​ക്ട​റാ​ണ്. ത​ന്‍റെ പ​ഴ​യ ഭ​ര​ണ നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് ഗി​രി​ജ​യു​ടെ പ്ര​ച​ര​ണം. ഗി​രി​ജ​യു​ടെ പ​രി​ച​യ സ​ന്പ​ത്ത് മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്ന് യു​ഡി​എ​ഫും ക​ണ​ക്കു കൂ​ട്ടു​ന്നു. കു​ടും​ബ​ബ​ന്ധം പു​തു​ക്കി വോ​ട്ട് ചോ​ദി​ച്ചു വ​രു​ന്ന മ​രു​മ​ക്ക​ളെ ത​ള്ളാ​നോ കൊ​ള്ളാ​നോ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളാ​യ ഒ​ഴ​ക്കോ​ടി​യി​ലെ വോ​ട്ട​ർ​മാ​ർ.