കൽപ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തോണിച്ചാൽ ഡിവിഷനിൽ യുഡിഎഫ് റിബലായി കേരള കോണ്ഗ്രസ്-ജോസഫ് വിഭാഗത്തിൽപ്പെട്ടയാൾ മത്സരിക്കുന്നതിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് നിലപാട് വ്യക്തമാക്കണമെന്നു കേരള കോണ്ഗ്രസ്-ജേക്കബ് ജില്ലാ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് തീരുമാനത്തിനു വിരുദ്ധമായി തോണിച്ചാൽ ഡിവിഷനിൽ ജോസഫ് വിഭാഗം സ്ഥാനാർഥിയെ നിർത്തിയതു നാളെ ജില്ലയിലെത്തുന്ന പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. മോഹനൻബാബു, എം.ജി. മനോജ്, പി.ജെ. കുര്യൻ, റിനീഷ് മാടക്കര, ഷാജു വർഗീസ്, ദേവദാസ് വാഴക്കണ്ടി, ബേബി പിണക്കാടുപറന്പിൽ, കെ. ആന്റണി, ബേബി കല്ലക്കാട്ട്, ജോണി പരിയാരത്ത് എന്നിവർ പ്രംസഗിച്ചു.
പോസ്റ്റൽ ബാലറ്റ്: പരിശീലനം നൽകി
കൽപ്പറ്റ: കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രത്യേക പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും ഓണ്ലൈൻ വഴി പരിശീലനം നൽകി.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, എഡിഎം കെ. അജീഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. ജയപ്രകാശ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക, നോഡൽ ഓഫീസർ ഡോ.ടി.പി. അഭിലാഷ്, വരണാധികാരികൾ, ഉപവരണാധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.
സഞ്ചരിക്കുന്ന
മൃഗാശുപത്രി
സേവനം
കൽപ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം കണിയാന്പറ്റ പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് 30 മുതൽ ഡിസംബർ നാല് വരെ ലഭിക്കും. സേവനം ആവശ്യമുള്ളവർ ക്ഷീരസംഘങ്ങൾ വഴി ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടുക. ഫോണ്: 9495478744.