കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും പ്ര​ത്യേ​ക ത​പാ​ൽ വോ​ട്ട്
Friday, November 27, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും സ​ന്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും പ്ര​ത്യേ​ക ത​പാ​ൽ വോ​ട്ട് ചെ​യ്യാ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. വോ​ട്ടെ​ടു​പ്പ് തീ​യ​തി​യു​ടെ പ​ത്ത് ദി​വ​സം മു​ൻ​പ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പോ​സി​റ്റീ​വ് പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്കും വോ​ട്ടെ​ടു​പ്പി​ന് ത​ലേ​ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്കും ക്വാ​റ​ന്‍റീ​നി​ലു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക ത​പാ​ൽ വോ​ട്ട് ചെ​യ്യാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.
ഇ​തു​പ്ര​കാ​രം ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ ദി​വ​സ​മാ​യ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ പോ​സി​റ്റീ​വാ​കു​ന്ന​വ​ർ​ക്കും ക്വാ​റ​ന്‍റീ​നി​ൽ ആ​കു​ന്ന​വ​ർ​ക്കും പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാം. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം മൂ​ന്നി​നു ശേ​ഷം പോ​സി​റ്റീ​വാ​കു​ന്ന​വ​ർ​ക്ക് തെ​ര​ഞ്ഞെു​ടു​പ്പ് ദി​വ​സം അ​വ​സാ​ന​ത്തെ ഒ​രു മ​ണി​ക്കൂ​റി​ൽ പൂ​ർ​ണ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ബൂ​ത്തി​ൽ നേ​രി​ട്ടെ​ത്തി വോ​ട്ടു ചെ​യ്യാം. ഇ​ത്ത​ര​ത്തി​ൽ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​നം വേ​ർ​തി​രി​ച്ച കാ​ബി​ൻ സൗ​ക​ര്യം ഉ​ള്ള​താ​യി​രി​ക്ക​ണം.
പോ​സി​റ്റീ​വാ​യോ ക്വാ​റ​ന്‍റൈനി​ലാ​യോ പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് നേരിട്ടെത്തി വോട്ടുചെയ്യാനാകില്ല.
പ​ട്ടി​ക ത​യ്യാ​റാ​ക്കു​ക മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
പ്ര​ത്യേ​കം ചു​മ​ത​ല ന​ൽ​കി​യ ജി​ല്ലാ​ത​ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​ണ് സ്പെ​ഷ​ൽ വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ക. ജി​ല്ല​യി​ൽ ഡി​എ​ച്ച്ഒ ആ​യി ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ടി.​പി. അ​ഭി​ലാ​ഷി​നെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പോ​സി​റ്റീ​വ്, ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​ക്കി പ​ഞ്ചാ​യ​ത്ത്/​ന​ഗ​ര​സ​ഭ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​ത്.

ത​പാ​ൽ ബാ​ല​റ്റ്
ല​ഭി​ക്കു​ന്ന​തെങ്ങ​നെ
കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും സ​ന്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​റും സ്പെ​ഷ​ൽ പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റും അ​ട​ങ്ങി​യ പ്ര​ത്യേ​ക സം​ഘം താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തും. ത​പാ​ൽ ബാ​ല​റ്റ് സ്വീ​ക​രി​ക്കാ​നും നി​ര​സി​ക്കാ​നും വോ​ട്ട​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്.
സ്വീ​ക​രി​ച്ചാ​ൽ സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ ന​ൽ​കു​ന്ന ഫോം 19 ​ബി യി​ൽ ഒ​പ്പി​ട്ട് ന​ൽ​ക​ണം. വോ​ട്ട് ര​ഹ​സ്യ സ്വ​ഭാ​വ​ത്തി​ൽ വേ​ണം രേ​ഖ​പ്പെ​ടു​ത്താ​ൻ. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ല​റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്ക് മ​ട​ക്കി ന​ൽ​കാം. അ​തി​ന് ര​സീ​ത് ല​ഭി​ക്കും.
ബാ​ല​റ്റ് സ്വീ​ക​രി​ച്ച ശേ​ഷം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റാ​ത്ത​വ​ർ വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പ് ര​ജി​സ്ട്രേ​ഡ് ത​പാ​ലി​ലോ നേ​രി​ട്ടോ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ബാ​ല​റ്റ് എ​ത്തി​ക്ക​ണം.
ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ സ​ത്യ​വാ​ങ്മൂ​ലം സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​ത് പോ​ളിം​ഗ് ഓ​ഫീ​സ​റോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ ആ​ണ്. സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ രോ​ഗി​ക​ളു​ടെ അ​ടു​ത്ത് എ​ത്തു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യം സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യും അ​റി​യി​ക്കും.
ത​പാ​ൽ ബാ​ല​റ്റ് ല​ഭി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ഫോം 19 ​ഡി യി​ൽ അ​പേ​ക്ഷ ന​ൽ​കി​യും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈനു​ള്ള​വ​ർ​ക്കും ത​പാ​ൽ വോ​ട്ട് ചെ​യ്യാം. അ​പേ​ക്ഷ​യോ​ടൊ​പ്പം അ​ർ​ഹ​ത തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്ര​മാ​യ ഫോം 19 ​സി യും ​സ​മ​ർ​പ്പി​ക്ക​ണം. വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ത​പാ​ലി​ൽ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ഇ​ത് അ​യ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.ത​പാ​ൽ വോ​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സം വൈ​കു​ന്നേ​രം ആ​റി​ന​കം പൂ​ർ​ത്തി​യാ​കും.

കോ​വി​ഡ്
മാ​ന​ദ​ണ്ഡ​ങ്ങ​ൾ
പാ​ലി​ക്ക​ണം
പോ​സ്റ്റ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വോ​ട്ട​റും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള​ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, സാ​നി​റ്റൈ​സിം​ഗ് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​ണ്. ഉ​പ​യോ​ഗി​ച്ച സ്പെ​ഷ​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ളും ഫോ​മു​ക​ളും സൂ​ക്ഷി​ക്കാ​ൻ വ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​ത്യേ​കം സ്ഥ​ലം ഒ​രു​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.