കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ൽ കൃ​ത്യ​സ​മ​യ​ത്ത് അ​പ്ഡേ​റ്റ് ചെ​യ്യ​ണം
Friday, November 27, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ​യും പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.
കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് വ​ഴി വോ​ട്ടു ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ലെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽകി.