മീ​ന​ങ്ങാ​ടി ക​ത്തീ​ഡ്ര​ൽ തി​രു​ന്നാ​ൾ ഇ​ന്ന് ആ​രം​ഭി​ക്കും
Saturday, November 28, 2020 11:20 PM IST
മീ​ന​ങ്ങാ​ടി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ പ​ത്രോ​സ് പൗ​ലോ​സ് ശ്ലീ​ഹന്മാ​രു​ടേ​യും പു​ണ്യ​വാ​നാ​യ മോ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടേ​യും ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഇ​ന്ന് മു​ത​ൽ ഡി​സ​ന്പ​ർ മൂ​ന്ന് വ​രെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്തും. ഇ​ന്ന് ര​ണ്ടാം കു​ർ​ബാ​ന​ക്ക് ശേ​ഷം ഇ​ട​വ​ക വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി ഉ​യ​ർ​ത്തും.

തി​ങ്ക​ൾ മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന​യും 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ 7.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന,8.30 ന് ​മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന​യും ന​ട​ത്ത​പ്പെ​ടും. ഫാ. ​മാ​ത്യൂ​സ് കു​പ്പ​മ​ഠ​ത്തി​ൽ, ഫാ. ​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ, ഫാ. ​ജോ​ർ​ജ്ജ് തോ​മ​സ് പു​ല്യാ​ട്ടേ​ൽ, ഫാ. ​ഷൈ​ജ​ൻ മ​റു​ത​ല, ഫാ. ​മ​ത്താ​യി മ​ത്തോ​ക്കി​ൽ, ഫാ. ​ബാ​ബു​നീ​റ്റും​ക​ര, ഫാ. ​ബൈ​ജു മ​ന​യ​ത്ത് എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കും.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മോ​ർ പീ​ല​ക്സീ​നോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ കു​ടും​ബ സു​വി​ശേ​ഷ ഗാ​ന​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള ക്യാ​ഷ് പ്രൈ​സ് അ​ഭി​വ​ന്ദ്യ തി​രുമേ​നി വീ​ത​ര​ണം ചെ​യ്യും.

സ്വാ​ഗ​ത സം​ഘം യോ​ഗ​ത്തി​ൽ ഫാ. ​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ,ഫാ.​എ​ൽ​ദോ അ​തി​ര​ന്പു​ഴ​യി​ൽ, ഫാ. ​കെ​ന്നി ജോ​ണ്‍ മാ​രി​യി​ൽ, ഫാ. ​അ​നൂ​പ് ചാ​ത്ത​നാ​ട്ടു​കു​ടി​യി​ൽ, ട്ര​സ്റ്റി സാ​ബു പു​ത്ത​യ​ത്ത്, ജോ​യി​ന്‍റ് ട്ര​സ്റ്റി ജോ​ർ​ജ് ന​ടു​പ്പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി സാ​ബു ഒ​റോ​മ്മാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.