പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഇ​ന്നുമു​ത​ൽ
Sunday, November 29, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ജി​ല്ല​യി​ലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഇ​ന്ന് മു​ത​ൽ ഡി​സം​ബ​ർ നാ​ല് വ​രെ ന​ട​ക്കും. ഡി​സം​ബ​ർ മൂ​ന്ന്വ​രെ ദി​വ​സ​ങ്ങ​ളി​ലെ പ​രി​ശീ​ല​ന​ത്തി​ൽ അ​നി​വാ​ര്യ കാ​ര​ണ​ങ്ങ​ളാ​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​ത്ത​വ​ർ​ക്കാ​ണ് ഡി​സം​ബ​ർ നാ​ലി​ലെ പ​രി​ശീ​ല​നം.
ഇ​ന്ന്് സെ​ന്‍റ് പാ​ട്രി​ക്സ് സ്കൂ​ൾ മാ​ന​ന്ത​വാ​ടി, ഡി​സം​ബ​ർ ഒ​ന്നി​ന് പ​ന​മ​രം ഗ​വ. എ​ച്ച്എ​സ്എ​സ്, ര​ണ്ടി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​വ്വ​ജ​ന എ​ച്ച്എ​സ്എ​സ്, മൂ​ന്നി​നും നാ​ലി​നും ക​ൽ​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യു​മു​ള്ള ര​ണ്ട് ഷെ​ഡ്യൂ​ളു​ക​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം. ജി​ല്ലാ ബ്ലോ​ക്ക്ത​ല ട്രെ​യ്ന​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ട​ക്കു​ക.
നി​യ​മ​നം ല​ഭി​ച്ച പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ഇ​ഡ്രോ​പ്പ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്. സ്ഥാ​പ​ന മേ​ധാ​വി​ക​ളാ​ണ് ഇ​ഡ്രോ​പ്പ് വെ​ബ്സൈ​റ്റി​ൽ നി​ന്ന് നി​യ​മ​ന ഉ​ത്ത​ര​വ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കേ​ണ്ട​ത്. പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ സ്ഥ​ലം, തി​യ​തി, സ​മ​യം എ​ന്നി​വ നി​യ​മ​ന ഉ​ത്ത​ര​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​വ് ല​ഭി​ച്ച മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.