ജി​ല്ല​യി​ൽ 848 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ; 5090 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ
Tuesday, December 1, 2020 11:51 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വ​യ​നാ​ട് ജി​ല്ല​യി​ൽ നി​യോ​ഗി​ച്ച​ത് 5090 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ. ആ​കെ 848 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി 4240 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 850 (20 ശ​ത​മാ​നം) ഉ​ദ്യോ​ഗ​സ്ഥ​രെ റി​സ​ർ​വ് വി​ഭാ​ഗ​ത്തി​ലും നി​യ​മി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്കും ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും പ്ര​ത്യേ​ക ത​പാ​ൽ ബാ​ല​റ്റ് എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രെ ഇ​തു​കൂ​ടാ​തെ നി​യ​മി​ക്കും.
ജി​ല്ല​യി​ലെ 23 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 749 പോ​ളിം​ഗ് ബു​ത്തു​ക​ളും മൂ​ന്ന് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 99 ബൂ​ത്തു​ക​ളു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ​ജ്ജീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ള്ള​ത് നെേ·​നി, പ​ന​മ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്- 46 വീ​തം. ഏ​റ്റ​വും കു​റ​വ് ബൂ​ത്തു​ക​ളു​ള്ള​ത് ത​രി​യോ​ട്, വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലും- 13 വീ​തം. ബൂ​ത്തു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി റാ​ന്പ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ൽ ഒ​രു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റും ഒ​രു ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​റും ര​ണ്ട് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും ഒ​രു പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റും ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​ക. ആ​കെ 848 പ്രി​ഡൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രും 848 ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും 1696 പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും 848 പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും. കോ​വി​ഡ് രോ​ഗ പ​ശ്ചാ​ത്ത​ല​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ബൂ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ഴും പു​റ​ത്തി​റ​ങ്ങു​ന്പോ​ഴും സാ​നി​റ്റൈ​സ​ർ ന​ൽ​കു​ന്ന​തി​നാ​ണ് ഒ​രു പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ ഇ​ത്ത​വ​ണ കൂ​ടു​ത​ലാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ആ​കെ 1206 വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് ജി​ല്ല​യി​ൽ സ​ജ്ജ​മാ​ക്കി​യ​ത്. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 935 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 2820 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും ന​ഗ​ര​സ​ഭ​യി​ലേ​ക്ക് 271 ഉം ​ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 311 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ൾ​ട്ടി പോ​സ്റ്റ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മൂ​ന്ന് ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും ഒ​രു ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​മ​ട​ങ്ങി​യ​താ​ണ് മ​ൾ​ട്ടി പോ​സ്റ്റ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ. ന​ഗ​ര​സ​ഭ​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ക സിം​ഗി​ൾ പോ​സ്റ്റ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ്.
എ​ല്ലാ വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ളു​ടെ​യും ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന (ഫ​സ്റ്റ് ലെ​വ​ൽ ചെ​ക്കിം​ഗ്) പൂ​ർ​ത്തി​യാ​യി.