തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ലെ ഒ​രാ​ൾ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു
Friday, December 4, 2020 10:09 PM IST
ത​ല​ശേ​രി : കോ​ഴി​ക്കോ​ടു​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​സം​ഘാം​ഗം പി​ണ​റാ​യി​ക്ക​ടു​ത്ത കാ​ളി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ലെ പൂ​വാ​ട്ട്പ​റ​മ്പ് ക​ല്ലേ​രി വീ​ട്ടി​ൽ കൃ​ഷ്ണ​ദാ​സാ​ണു (53) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചേ​ക്കൂ​പാ​ലം പാ​ർ​ക്കി​ന് പു​റ​കി​ൽ കാ​ളി പു​ഴ​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ക്കോ​ടി​യി​ൽനി​ന്ന് കാ​റി​ൽ പെ​ര​ള​ശേ​രി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു സം​ഘം.

ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​കെ പോ​കു​ന്ന​തി​നി​ട​യി​ൽ ചേ​ക്കൂ പാ​ല​ത്തി​ന​ടു​ത്ത് ഭ​ക്ഷ​ണ​ത്തി​നാ​യി വാ​ഹ​നം നി​ർ​ത്തി. ഈ​സ​മ​യം ഡ്രൈ​വ​ർ ഫൈ​സ​ൽ പു​ഴ​ക്ക​ര​യി​ലെ ച​തു​പ്പി​ലു​ള്ള മ​ഞ്ച​ക്കെ​ട്ടി​ൽ ക​യ​റി ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ കെ​ട്ടി​ന്‍റെ പ​ല​ക​യി​ൽ​നി​ന്നും തെ​ന്നി പു​ഴ​യി​ൽ വീ​ണു. ഇ​യാ​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കൃ​ഷ്ണ​ദാ​സ് മു​ങ്ങി​മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. ബ​ഹ​ളം കേ​ട്ടെ​ത്തി​യ തോ​ണി​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​രു​വ​രെ​യും ക​ര​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും കൃ​ഷ്ണ​ദാ​സി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫൈ​സ​ലി​നെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ണ​റാ​യി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.