കൊ​ടു​വ​ള്ളി മേ​ല്‍​പ്പാ​ലം നിർമാണ ഉദ്ഘാടനം 23ന്
Saturday, January 16, 2021 7:09 AM IST
ക​ണ്ണൂ​ർ: ത​ല​ശേ​രി -ഇ​രി​ക്കൂ​ര്‍ റോ​ഡി​ല്‍ നി​ന്ന് എ​ന്‍​എ​ച്ച് 66 ലേ​ക്ക് നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്നു. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ​യും ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലെ​യും ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി മാ​റു​ന്ന കൊ​ടു​വ​ള്ളി റെ​യി​ല്‍​വെ മേ​ല്‍​പ്പാ​ലം സാ​ധ്യ​മാ​കു​ന്ന​തോ​ടെ ലെ​വ​ല്‍ ക്രോ​സ് 230 അ​ട​യ്ക്കു​മ്പോ​ഴു​ള്ള ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​ഴി​യു​ക.

313.60 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 10.05 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് മേ​ല്‍​പ്പാ​ലം പ​ണി​യു​ന്ന​തെ​ന്ന് റോ​ഡ്‌​സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

2017ല്‍ ​ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യി​രു​ന്ന അ​നി​ശ്ചി​ത​ത്വം തീ​ര്‍​ന്ന​തോ​ടെ​യാ​ണ് മേ​ല്‍​പ്പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്. 27 പേ​രു​ടെ ഒ​രേ​ക്ക​ര്‍ പ​ന്ത്ര​ണ്ട് സെ​ന്‍റ് സ്ഥ​ല​മാ​ണ് ഇ​തി​നാ​യി ഏ​റ്റെ​ടു​ത്ത​ത്. നാ​ലു വീ​ടു​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ലം പൂ​ര്‍​ണ​മാ​യും ഏ​റ്റെ​ടു​ത്തു. പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് പ​ദ്ധ​തി നീ​ളാ​ന്‍ കാ​ര​ണ​മാ​യ​ത്. 21.28 കോ​ടി രൂ​പ​യ്ക്ക് എ​സ്പി​എ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ആ​ണ് നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന​ട​ക്കം 26.42 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി അ​നു​വ​ദി​ച്ച​ത്. 23ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്ന പ​ദ്ധ​തി ഒ​രു വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.