പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Sunday, January 24, 2021 10:14 PM IST
ഇ​രി​ട്ടി: പേ​രാ​വൂ​ർ പൂ​ള​ക്കു​റ്റി​യി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ 15 കാ​ര​ൻ മു​ങ്ങി​മ​രി​ച്ചു. ക​രി​ക്കോ​ട്ട​ക്ക​രി​യി​ലെ പ​ല്ലാ​ട്ടു​കു​ഴി​യി​ൽ ജോ​സ്-​ന​വി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​വി​നെ (15) യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. അ​ഭി​ന​വി​ന്‍റെ പി​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ​താ​യി​രു​ന്നു അ​ഭി​ന​വ്. ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഭി​ഷേ​ക്, അ​ഭി​ന​ന്ദ് (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യോ​ടെ കൊ​ട്ടു​ക​പ്പാ​റ ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ.