ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മരിച്ചു
Thursday, February 25, 2021 10:05 PM IST
പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​ര​ത്ത് കെ​എ​സ്ടി​പി റോ​ഡി​ൽ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ണ്ണ​പു​രം ഇ​ട​ക്കേ​പ്പു​റം മു​ച്ചി​ലോ​ട്ട് ഭ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മി​പം വി​നോ​ദ് -ഷീ​ജ ദ​മ്പ​തി​ക​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു​വി​നോ​ദ് (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വി​ഷ്ണു​വി​നോ​ദ് സംഭവസ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സ​ഹോ​ദ​ര​ൻ: സ​ഞ്ജു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ട​ക്കേ​പ്പു​റം സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ.