ഇരിട്ടിയിൽ കോ​വി​ഡ് മെഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ്
Thursday, April 8, 2021 12:37 AM IST
ഇ​രി​ട്ടി: ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഇ​രി​ട്ടി ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​ശേ​രി റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രി​ട്ടി​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ മെ​ഗാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഫാ​ൽ​ക്ക​ൺ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ൻ​പ​ത്, 16 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ലാ​ണ് ക്യാ​മ്പ്.
ഇ​രി​ട്ടി മു​നിസി​പ്പാ​ലി​റ്റി, ഉ​ളി​ക്ക​ൽ, പാ​യം, മു​ഴ​ക്കു​ന്ന്, മാ​ലൂ​ർ, പ​ടി​യൂ​ർ, തി​ല്ല​ങ്കേ​രി, അ​യ്യ​ൻ​കു​ന്ന്, ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ം.
നേ​രി​ട്ട് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കും. വാ​ക്സി​നേ​ഷ​നാ​യി എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ആ​ധാ​ർ കാ​ർ​ഡോ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​യോ കൊ​ണ്ടു​വ​രേ​ണ്ട​താ​ണെ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി.​പി. ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു.