രാ​ജ​ന് വി​ഷു​ക്കൈ​നീ​ട്ട​മാ​യി തു​ണി​ക്ക​ട
Tuesday, April 13, 2021 1:27 AM IST
ശ്രീ​ക​ണ്ഠ​പു​രം: വി​ഷുക്കൈ​നീ​ട്ട​മാ​യി രാ​ജ​ന് സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് ന​ൽ​കി​യ​ത് തു​ണി​ക്ക​ട. സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​ല​ക്സ് ന​ഗ​റി​ലെ കെ.​വി. രാ​ജ​നാ​ണ് സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ല​ക്സ് ന​ഗ​റി​ൽ തു​ണി​ക്ക​ട​യും ത​യ്യ​ൽ യൂ​ണി​റ്റും ഒ​രു​ക്കി ന​ൽ​കി​യ​ത്.
ജ​ന്മ​നാ ക​ാഴ്ചപ​രി​മി​തി​യു​ള്ള ര​ണ്ട് മ​ക്ക​ളും ന​ട്ടെ​ല്ലി​ന് അ​സു​ഖം ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ അ​മ്മ​യും ഭാ​ര്യ​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് രാ​ജ​ന്‍റെ കു​ടും​ബം. നാ​ലു സെ​ന്‍റ് സ്ഥ​ല​മാ​ണ് ആ​കെ​യു​ള്ള​ത്. രാ​ജ​ന്‍റെ ദു​രി​തം ക​ണ്ട​റി​ഞ്ഞാ​ണ് സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് സ​ഹാ​യ​വു​മാ​യെ​ത്തി​യ​ത്. പാ​ലി​യേ​റ്റീ​വി​ന്‍റെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സ്വ​യം തൊ​ഴി​ൽ സ​ംരം​ഭ​ത്തി​ന്‍റെ 47-ാ മ​ത് യൂ​ണി​റ്റാ​ണ് ഇ​ത്.
അ​ല​ക്സ്ന​ഗ​ർ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ൺ ക​ണി​യാ​ർ​കു​ന്നേ​ൽ ക​ട​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​മ​രി​റ്റ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു പൈ​മ്പി​ള്ളി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ്ര​ഫ. റീ​ന മ​ഞ്ച​പ്പ​ള്ളി ആ​ദ്യ വി​ല്പ​ന ഏ​റ്റു​വാ​ങ്ങി. സ​മ​രി​റ്റ​ൻ ലൈ​ഫ് പ്രൊ​ജ​ക്ട് കോ-​ഓ​ഡി​നേ​റ്റ​ർ ശ​ശി​ധ​ര​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ത്രേ​സ്യാ​മ്മ മാ​ത്യു, സോ​യി ജോ​സ​ഫ്, ഫാ. ​ടി​നൊ പാ​മ്പാ​ക്ക​ൽ, ഡോ. ​ലി​ല്ലി, പ്ര​ഫ. വി.​ഡി. ജോ​സ​ഫ്, പ്ര​ഫ. ബി​നു വെ​ട്ടി​ക്ക​ൽ, സ​നീ​ഷ്, സോ​യി ജോ​സ​ഫ്, അ​ശ്വ​ന്ത്, പി.​ടി. സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​രി​ലെ പ്ര​മു​ഖ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ സൂ​ര്യ സി​ൽ​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​ണ്ണി​യാ​ണ് ക​ട​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ മു​ഖ്യ​മാ​യും സം​ഭാ​വ​ന ന​ൽ​കി​യ​ത്.