കനത്തമഴ; വീടുകൾ തകർന്നു
Monday, June 14, 2021 12:41 AM IST
കൂ​ത്തു​പ​റ​മ്പ്: ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​രു​നി​ല വീ​ട് ത​ക​ർ​ന്നു. മാ​ങ്ങാ​ട്ടി​ടം ക​രി​യി​ൽ വെ​ങ്കി​ലോ​ട്ട് പ്ര​ദീ​പ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വീ​ട്ടി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30നാ​ണ് സം​ഭ​വം. ഓ​ടി​ട്ട വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഉ​ൾ​പ്പെ​ടെ നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം നേ​ര​ത്തെ ത​ക​ർ​ന്നി​രു​ന്നു. ഈ ​വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ തൊ​ട്ട​ടു​ത്ത് ത​ന്നെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ലാ​ണ് പ്ര​ദീ​പ​നും ഭാ​ര്യ​യും മ​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം ഏ​ഴുമാ​സ​ത്തി​ല​ധി​ക​മാ​യി താ​മ​സം.
കൊ​ട്ടി​യൂ​ര്‍: ക​ന​ത്ത മ​ഴ​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണ് മേ​ൽ​ക്കു​ര ത​ക​ര്‍​ന്നു. ചു​ങ്ക​ക്കു​ന്ന് പൊ​യ്യ​മ​ല​യി​ലെ ക​രി​മാം​കു​ഴി​യി​ല്‍ സു​രേ​ന്ദ്ര​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് ക​ന​ത്ത മ​ഴ​യി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.
പ​ഴ​യ​ങ്ങാ​ടി: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു വി​ണു. നെ​രു​വ​മ്പ്രം അ​പ്ലൈ​യ്ഡ് സ​യ​ൻ​സ് കോ​ള​ജി​ന​ടു​ത്തു​ള്ള സി.​സു​ജി​ത്തി​ന്‍റെ വീ​ട്ടു മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.