അ​വ​കാ​ശ സം​ര​ക്ഷ​ണദി​നം ആ​ച​രി​ച്ചു
Friday, June 25, 2021 12:53 AM IST
ത​ളി​പ്പ​റ​മ്പ്: കേ​ര​ള പാ​രാ​മെ​ഡി​ക്ക​ല്‍ ലാ​ബോ​റ​ട്ട​റി ഓ​ണേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ച്ചു. പ​യ്യ​ന്നൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി ത​ളി​പ്പ​റ​മ്പി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​പി. ഷാ​ജി​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ലി​നി​ക്ക​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ബി​ല്ലി​ലെ ക​ര​ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ക്കു​ക.
ലാ​ബോ​റ​ട്ട​റി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ന​ട​പ്പി​ലാ​ക്കു​ക. ബ​യോ മെ​ഡി​ക്ക​ല്‍ വേ​സ്റ്റ് നി​ര്‍​മാ​ര്‍​ജ​നം സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ച്ച​ത്.
ലേ​ഖ ലി​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​എ. രാ​ജീ​വ​ന്‍, പി. ​അ​നി​ല്‍​കു​മാ​ര്‍, വി. ​കെ. വി​നീ​ത് കു​മാ​ര്‍ ,എ​ന്‍.​എ​സ്. നി​ഷ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.