തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യയാ​ളെ തി​രി​ച്ച​റി​ഞ്ഞു
Thursday, July 29, 2021 10:22 PM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മീ​ന്തു​ള്ളി കു​ണി​യ​ന്‍​ക​ല്ല് മാ​വു​ള്ള​ച്ചാ​ല്‍ തോ​ട്ടി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് താ​ബോ​ര്‍ താ​ളി​പ്പാ​റ​യി​ലെ വ​ല്ല​നാ​ട്ട് തോ​മ​സ്‌​കു​ട്ടി (53)യെ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ തോ​ട്ടി​ലി​റ​ങ്ങി​യ​പ്പോ​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​താ​ണു മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ക​രു​തു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ മാ​വു​ള്ള​ച്ചാ​ല്‍ തോ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ക​വു​ങ്ങി​ന്‍ തോ​ട്ട​ത്തി​ല്‍ പ​ണി​ക്കെ​ത്തി​യ​വ​രാ​ണ് തോ​ട്ടി​ലെ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് ചെ​റു​പു​ഴ എ​സ്ഐ എം.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ തോ​മ​സു​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ള്‍: ബി​ന്‍​സി, എ​ബി​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ജെ​യിം​സ്, ഷാ​ന്‍റി.