മെ​ഡി​ക്ക​ല്‍ പി​ജി ഫ​ലം: ആ​ദ്യ ര​ണ്ടു റാ​ങ്കു​ക​ളും ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍
Friday, September 17, 2021 8:30 AM IST
പ​രി​യാ​രം: കേ​ര​ള ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ മെ​ഡി​ക്ക​ല്‍ പി​ജി പ​രീ​ക്ഷ​യി​ൽ ശ്വാ​സ​കോ​ശ രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ള്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക്. തൃ​ശൂ​ര്‍ ചാ​മ​ക്കാ​ല സ്വ​ദേ​ശി​നി ഡോ. ​പ്രി​റ്റി രാ​ധാ​കൃ​ഷ്ണ​ന്‍, ക​ണ്ണൂ​ര്‍ ചെ​റു​കു​ന്ന് സ്വ​ദേ​ശി​നി ഡോ. ​രി​ഷ്ണ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ള്‍ നേ​ടി​യ​ത്. കോ​വി​ല്‍ തെ​ക്കേ​വ​ള​പ്പി​ല്‍ കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ-​എ.​കെ. ജ​യ​ന്തി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഡോ.​പ്രി​റ്റി. പാ​ല​ക്കാ​ട് ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് എം​ബി​ബി​എ​സ് ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ്വാ​സ​കോ​ശ രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ എം​ഡി പ​ഠ​ന​ത്തി​നെ​ത്തി​യ​ത്. ചെ​റു​കു​ന്ന് പാ​ര്‍​വ​തീ നി​വാ​സി​ല്‍ പി.​വി ര​വീ​ന്ദ്ര​ൻ-​ഷീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഡോ. ​രി​ഷ്ണ. ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നു​ത​ന്നെ​യാ​ണ് എം​ബി​ബി​എ​സ് ക​ഴി​ഞ്ഞ​ത്.
വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് മെ​ഡി​ക്ക​ല്‍ പി​ജി (എം​ഡി, എം​എ​സ്) പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ല്‍ 94 ശ​ത​മാ​നം പേ​രും ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി. എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍, ശ്വാ​സ​കോ​ശ വി​ഭാ​ഗം, റേ​ഡി​യോ ഡ​യ​ഗ്‌​നോ​സി​സ്, ജ​ന​റ​ല്‍ സ​ര്‍​ജ​റി, ഡെ​ര്‍​മ​റ്റോ​ള​ജി, ശി​ശു​രോ​ഗ വി​ഭാ​ഗം, ഫി​സി​യോ​ള​ജി, സൈ​ക്യാ​ട്രി, ഇ​എ​ന്‍​ടി, പാ​ത്തോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍, അ​സ്ഥി​രോ​ഗ വി​ഭാ​ഗം, അ​ന​സ്തേ​ഷ്യ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ന്‍ പി​ജി വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ച​താ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു.