സി​പി​എ​മ്മി​നെ നി​ര​ന്ത​രം വി​മ​ർ​ശി​ക്കു​ന്ന "ക​ണ്ണൂ​ർ നേ​താ​ക്ക​ൾ​ക്ക്' കാ​നം രാ​ജേ​ന്ദ്ര​ന്‍റെ "മൂ​ക്കു ക​യ​ർ'
Thursday, September 23, 2021 1:09 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​നെ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ​യും വി​മ​ർ​ശി​ക്കു​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ജി​ല്ല​യി​ലെ സി​പി​ഐ നേ​താ​ക്ക​ൾ​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ നി​ർ​ദേ​ശം. പ​ല​പ്പോ​ഴും സി​പി​എ​മ്മി​നെ​യും സി​പി​എ​മ്മി​ന്‍റെ ചി​ല നി​ല​പാ​ടു​ക​ളെ​യും ക​ണ്ണൂ​രി​ലെ നേ​താ​ക്ക​ൾ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സി​പി​ഐ ജി​ല്ലാ നേ​താ​വു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സി​പി​എ​മ്മി​നെ വി​മ​ർ​ശി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത് മു​ന്ന​ണി​ക്ക​ക​ത്ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് കാ​നം രാ​ജേ​ന്ദ്ര​ൻ കൂ​ച്ചു​വി​ല​ങ്ങി​ട്ട​ത്.
സി​പി​ഐ​യു​ടെ മേ​ഖ​ല ക​ൺ​വ​ൻ​ഷ​നി​ലാ​ണ് ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കൂ​ടു​ത​ൽ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​ത്. സി​പി​എ​മ്മി​നെ നി​ര​ന്ത​രം മ​ന​പൂ​ർ​വ​മാ​യോ അ​ല്ലാ​തെ​യോ വി​മ​ർ​ശി​ക്കു​ന്ന ശൈ​ലി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം.
ഭ​ര​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും പോ​രാ​യ്മ​യു​ണ്ടെ​ങ്കി​ൽ മു​ന്ന​ണി എ​ന്ന​നി​ല​യി​ൽ എ​ൽ​ഡി​എ​ഫി​ലെ എ​ല്ലാ​വ​ർ​ക്കും തു​ല്യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ‌ു​ള്ള​ത്. അ​തി​നു​പ​ക​രം സി​പി​എ​മ്മി​നെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ലും അ​ല്ലാ​തെ​യും മു​ന്ന​ണി​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം സി​പി​എ​മ്മി​ന്‍റെ ശൈ​ലി കാ​ര​ണ​മാ​ണെ​ന്നും നേ​താ​ക്ക​ളു​ടെ വീ​ഴ്ച കാ​ര​ണ​മാ​ണെ​ന്നു​മു​ള്ള പ​ര​സ്യ​വി​മ​ര്‍​ശ​നം ഗു​ണ​മു​ണ്ടാ​ക്കു​ന്ന​ത് എ​തി​രാ​ളി​ക​ൾ​ക്കാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു. മു​ന്ന​ണി​ക്കു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് മ​റ്റൊ​രു ഘ​ട​ക​ക​ക്ഷി​യെ വി​മ​ർ​ശി​ക്കു​ന്പോ​ൾ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ​യെ ത​ന്നെ അ​ത് ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് തി​രി​ച്ച​റി​യ​ണം.
ഇ​നി അ​ത്ത​ര​ത്തി​ലു​ള്ള സ​മീ​പ​നം വേ​ണ്ട​തി​ല്ലെ​ന്ന് സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​നം പ​റ​ഞ്ഞു. മു​ന്ന​ണി​ക്കു​ള്ളി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കാം. അ​ത് പ​ര​സ്യ​വി​മ​ർ​ശ​ന​മാ​യി മാ​റ​രു​ത്. പാ​ര്‍​ട്ടി അ​ച്ച​ട​ക്ക​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യും ഉ​ള്‍​പ്പെ​ടു​മെ​ന്നും കാ​നം ക​ണ്ണൂ​രി​ലെ ചി​ല നേ​താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.