മ​ണ്ണി​ടി​ച്ചി​ൽ: ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Tuesday, October 19, 2021 1:12 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ കു​ണ്ടം​ത​ട​ത്തെ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ക്ഷ​ണി നേ​രി​ടു​ന്ന നാ​രാ​യ​ണി ഐ​ക്ക​മ​ത്തി​ന്‍റെ വീ​ട് പെ​രി​ങ്ങോം ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ​ന്ദ​ർ​ശി​ച്ചു. റോ​ഡി​ൽ നി​ന്ന് പ​ത്ത് മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള മ​ൺ​തി​ട്ട ര​ണ്ട് ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ലാ​ണ് ഇ​ടി​ഞ്ഞ​ത്. ബാ​ക്കി ഭാ​ഗം ഇ​ടി​ഞ്ഞാ​ൽ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ഭി​ത്തി ത​ക​ർ​ന്നു വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വീ​ട്ടു​കാ​ർ​ക്ക് സം​ഘം സു​ര​ക്ഷാ നി​ർ​ദ്ദേ​ശം ന​ൽ​ക്കു​ക​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. സ്‌​റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഗോ​ഗു​ൽ ദാ​സ്, സേ​ഫ്റ്റി ബീ​റ്റ് ഓ​ഫീ​സ​ർ ഇ.​ടി. സ​ന്തോ​ഷ്കു​മാ​ർ, പി.​കെ. അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.