നേ​ത്രപ​രി​ശോ​ധ​ന
Tuesday, October 26, 2021 12:58 AM IST
കേ​ള​കം: കേ​ള​കം​ പാ​ലീ​യേ​റ്റീ​വ് കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ​യും ക​ണ്ണൂ​ർ ജി​ല്ലാ അ​ന്ധ​താ നി​വാ​ര​ണ സ​മി​തി​യു​ടെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ​ഞ്ച​രി​ക്കു​ന്ന നേ​ത്ര​രോ​ഗ വി​ഭാ​ഗ​തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കേ​ള​കം ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ നേ​ത്ര പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ തി​മി​ര​രോ​ഗ നി​ർ​ണയക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലേ​ക്കു​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ള​കം പാ​ലീ​യേ​റ്റീ​വ് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​എം ര​മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മൊ​ബൈ​ൽ ഒ​ഫ്താ​ൽ​മി​ക് സ​ർ​ജ​ൻ ഡോ.​സ​ന്ധ്യ​റാം ക്ലാ​സ് എ​ടു​ത്തു. ഫൗ​ണ്ടേ​ഷ​ൻ ക​ൺ​വീ​ന​ർ ജീ​മോ​ൾ വെ​ട്ടു​വേ​ലി​ൽ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജോ​ണി പാ​മ്പാ​ടി, ജി​ല്ല ഓ​ഫ്താ​ൽ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ല​ത, ഫൗ​ണ്ടേ​ഷ​ൻ ട്ര​ഷ​റ​ർ തോ​മ​സ് പു​ളി​ക്ക​ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.