യൂ​ത്ത് ഫ്ര​ണ്ട്-​എം ക​ർ​ഷ​ക​ കൂ​ടി​ക്കാ​ഴ്ച
Saturday, November 27, 2021 1:18 AM IST
ക​ണ്ണൂ​ർ: വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ദു​രി​തമ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ നേ​രി​ൽ കാ​ണു​ന്ന​തി​നും കൃ​ഷി​യി​ട​ങ്ങ​ളി​ലെ നാ​ശന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ന​ട​ത്ത​ുന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ​കൂ​ടി​ക്കാഴ്ച ന​ട​ത്തി. ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ, ഇ​രി​ക്കൂ​ർ, പേ​രാ​വൂ​ർ എ​ന്നീ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക​രെ നേ​രി​ൽ ക​ണ്ടു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ര​സ്തു​ത വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ന​ൽ​കി. സം​സ്ഥാ​ന ക​മ്മി​റ്റി28​ന് വ​നം​വ​കു​പ്പ്, കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്ക് കൈ​മാ​റും. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക കൂ​ടി കാ​ഴ്ച​ക്ക് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്- എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ഇ​ല​വു​ങ്ക​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ചെ​രി​യ​ൻ​കാ​ല, ജി​ല്ലാ സെ​ക്ര​ട്ട​റി ഷൈ​ജു സെ​ബാ​സ്റ്റ്യ​ൻ കു​ന്നോ​ല, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​കെ. വി​നോ​ദ് , ആ​റ​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ കു​ടി​ലി​ൽ, ജി​ല്ലാ ക​മ്മി​റ്റിയം​ഗം സ​ന്തോ​ഷ് ദേ​വ​സ്യ, കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നേ​താ​ക്ക​ളാ​യ വി​പി​ൻ എ​ടൂ​ർ, അ​ഡ്വ. കെ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.