സ്പോ​ർ​ട്സ് അ​ക്കാ​ദ​മി രൂ​പീ​ക​രി​ച്ചു
Saturday, December 4, 2021 12:58 AM IST
കേ​ള​കം: സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി രൂ​പീ​ക​രി​ച്ചു. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ മൈ​ഥി​ലി ര​മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ് ചെ​യ​ർ​മാ​നാ​യും സോ​ജ​ൻ വ​ർ​ഗീ​സ് ക​ൺ​വീ​ന​റു​മാ​യ 21 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ സി.​ടി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലെ​ക്കു​റ്റ്, സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സ​ജീ​വ​ൻ പാ​ലു​മി, ടോ​മി പു​ളി​ക്ക​ക്ക​ണ്ടം, പ്രീ​ത ഗം​ഗാ​ധ​ര​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൈ​ലി വാ​ത്യാ​ട്ട് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ളി​സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്താ​നും വോ​ളി​ബോ​ൾ, ഫു​ട്ബോ​ൾ എ​ന്നി​വ​യി​ൽ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൾ കേ​ര​ള പാ​രാ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും ചാ​മ്പ്യ​ൻ പ​ട്ട​വും സ്വ​ർ​ണ​മെ​ഡ​ലും നേ​ടി​യ പി.​എ. മോ​ഹ​ന​നെ ആ​ദ​രി​ച്ചു.