ദേ​ശീ​യ സീ​നി​യ​ർ വ​നി​താ ഫു​ട്ബോ​ൾ: മ​ണി​പ്പൂ​ർ സെ​മി​യി​ൽ
Monday, December 6, 2021 1:14 AM IST
കൂ​ത്തു​പ​റ​മ്പ്: ദേ​ശീ​യ സീ​നി​യ​ർ വ​നി​താ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ണി​പ്പൂ​ർ സെ​മി ഫൈ​ന​ലി​ലേ​ക്ക് ക​ട​ന്നു. ആ​സാ​മി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മ​ണി​പ്പൂ​ർ സെ​മി ബ​ർ​ത്ത് ഉ​റ​പ്പാ​ക്കി​യ​ത്.
മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ മ​ണി​പ്പൂ​ർ ആ​സാം ഗോ​ൾ​വ​ല കു​ലു​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് ആ​സാം താ​ര​ങ്ങ​ൾ മ​ണി​പ്പൂ​രി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ത്തു.
നി​ര​വ​ധി ത​വ​ണ മ​ണി​പ്പൂ​ർ ഗോ​ൾ​മു​ഖ​ത്തേ​ക്ക് കു​തി​ച്ചെ​ങ്കി​ലും സാ​ധ്യ​ത​ക​ൾ ഗോ​ളാ​ക്കി മാ​റ്റു​ന്ന​തി​ൽ ആ​സാം പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ൻ​പ​താം മി​നു​ട്ടി​ൽ യ​ൻ​ഗോ​ജി​യം കി​ര​ൺ​ബാ​ല ചാ​നു​വാ​ണ് മ​ണി​പ്പൂ​രി​ന് വേ​ണ്ടി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്.​
അ​റു​പ​ത്തി​യ​ഞ്ചാം മി​നു​ട്ടി​ൽ തി​ങ്ങ്ബാ​ജി​യം ബേ​ബി​സ​ന​ദേ​വി ര​ണ്ടാം ഗോ​ളും നേ​ടി​യ​തോ​ടെ ആ​സാം പ​രാ​ജ​യം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​രു​പ​ത് ത​വ​ണ ചാ​മ്പ്യ​ൻ​ഷി​പ്പും നാ​ല് ത​വ​ണ റ​ണ്ണേ​ഴ്‌​സ​പ്പു​മാ​ണ് മ​ണി​പ്പൂ​ർ.
ഇ​ന്ന​ല​ത്തെ മ​ത്സ​ര​ത്തോ​ടെ കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ചു. സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ കോ​ഴി​ക്കോ​ട് ന​ട​ക്കും.
കൂ​ത്തു​പ​റ​മ്പി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങ് കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പ​ഴ്സ​ൻ വി.​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
​കെ.​പി.​മോ​ഹ​ന​ൻ എം​എ​ൽ​എ, ജി​ല്ലാ സ്പോ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ.​പ​വി​ത്ര​ൻ, സെ​ക്ര​ട്ട​റി ഷി​നി​ത്ത് പാ​ട്യം, എ​ഐ​എ​ഫ്എ​ഫ് മെം​ബ​ർ എം.​എ​സ്.​സ​പ്ന റാ​ണി, ഡോ. ​പി പി ​ബി​നീ​ഷ്, കെ.​പ്ര​മോ​ദ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി ക​ണ്ണൂ​ർ സ്പോ​ർ​ട്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ സൂം​ബാ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ചു.