വി​ഷ​ബാ​ധ​യേ​റ്റ് പ​ശു​ക്ക​ൾ ച​ത്തു; ഉ​പ​ജീ​വ​നമാ​ർ​ഗം ന​ഷ്ട​പ്പെ​ട്ട് കു​ടും​ബം
Monday, January 24, 2022 12:57 AM IST
ഇ​രി​ട്ടി: വി​ഷ​ബാ​ധ​യേ​റ്റ് ര​ണ്ട് പ​ശു​ക്ക​ളും ഒ​രു കി​ടാ​വും ച​ത്തു. ഇ​തോ​ടെ ഏ​ക ഉ​പ​ജീ​വ​ന മാ​ർ​ഗം ന​ഷ്ട​മാ​യ​തി​ന്‍റെ സ​ങ്ക​ട​ത്തി​ലാ​ണ് ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പേ​ര​ട്ട പു​ല്ലം​പ്പ​ള്ളി ജെ​സി​യും കു​ടും​ബ​വും. മൂ​ന്നാ​മ​ത്തെ പ​ശു പ്രാ​ണ​നു വേ​ണ്ടി പി​ട​യു​ന്ന നൊ​മ്പ​ര കാ​ഴ്ച​യാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ഒ​ൻ​പ​ത് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു കി​ടാ​വ് മാ​ത്ര​മാ​ണ് ഇ​വി​ടെ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ല​ക്ഷ​ങ്ങ​ൾ ബാ​ങ്ക് വാ​യ്പ എ​ടു​ത്താ​ണ് ജെ​സി​യും ഭ​ർ​ത്താ​വ് ചാ​ർ​ളി​യും മ​ക​ൻ ജോ​ജോ​യും 13 സെ​ന്‍റ് സ്ഥ​ല​ത്തു​ള്ള വീ​ടി​ന​രി​കി​ൽ മി​നി ഫാം ​ആ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി 60 ലി​റ്റ​റി​ല​ധി​കം പാ​ൽ പേ​ര​ട്ട ക്ഷീ​രോ​ത്പാദക സം​ഘ​ത്തി​ൽ അ​ള​ക്കു​ന്ന പ്ര​ധാ​ന ക്ഷീ​ര​ക​ർ​ഷ​ക​രാ​യി​രു​ന്നു ഈ ​കു​ടും​ബം. ക​ഠി​ന പ്ര​യ​ത്ന​ത്തി​ലൂ​ടെയാ​ണ് പ​ശു​ക്ക​ളെ പോ​റ്റി വ​ന്ന​ത്.

ക​ട​ങ്ങ​ൾ പ​തു​ക്കെ തീ​ർ​ത്തു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ ആ​ദ്യ പ​ശു ച​ത്തത്. തു​ട​ർ​ന്ന് 4.45 ഓ​ടെ അ​ടു​ത്ത പ​ശു​വി​നും ജീ​വ​ൻ ന​ഷ്ട​മാ​യി. മി​നുട്ടു​ക​ൾ​ക്കു​ള്ളി​ൽ പ​ശു​ക്കി​ടാ​വും മ​റി​ഞ്ഞുവീ​ണ് പി​ട​യാ​ൻ തു​ട​ങ്ങി.

തു​ട​ർ​ച്ച​യാ​യി പ​ശു​ക്ക​ൾ ച​ത്തു വീ​ഴു​ന്ന​തുക​ണ്ട ജെ​സി മൃ​ഗാ​ശു​പ​ത്രി​യു​മാ​യ ബ​ന്ധ​പ്പെ​ടു​ക​യും കോ​ളി​ത്ത​ട്ട് വെ​റ്റി​ന​റി സ​ബ് സെ​ന്‍റ​റി​ൽ നി​ന്ന് ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ് വാ​സു, പൈ​സ​ക്ക​രി മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്ററിന​റി ഡോ​ക്ട​ർ പി.​എം. ജോ​ൺ​സ​ൺ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ശേ​ഷി​ക്കു​ന്ന ഒ​രു പ​ശു​വി​നും ഒ​ൻ​പ​ത് ദി​വ​സം പ്രാ​യ​മു​ള​ള കി​ടാ​വി​നും പ്രാ​ഥ​മി​ക ശു​ശ്രു​ഷ ന​ൽ​കി.

ലു​ക്കീ​മി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട പു​ല്ല് തി​ന്ന​താ​കാം പ​ശു​ക്ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വെ​റ്ററിന​റി ഡോ​ക്ട​ർ​മാ​ർ. തൊ​ഴു​ത്തി​ന് സ​മീ​പ​ത്താ​യി ഈ ​വ​ർ​ഗ്ത്തി​ലു​ള്ള പു​ല്ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​നുമു​മ്പ് ഇ​തേ പു​ല്ല് തു​ട​ർ​ച്ച​യാ​യി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ​ശു​ക്ക​ൾ​ക്ക് ഇ​ൻ​ഷ്വറ​ൻ​സി​ല്ലാത്തത് ​കു​ടും​ബ​ത്തെ ത​ള​ർ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും ഇ​വ​ർ​ക്ക് വേ​ണ്ട ധ​ന​സ​ഹാ​യ​ങ്ങ​ൾ ഉ​ദാ​ര​മ​തി​ക​ൾ ന​ൽ​ക​ണ​മെ​ന്നും വാ​ർ​ഡ് മെ​ംബ​ർ ബി​ജു വെ​ങ്ങ​ല​പ്പ​ള്ളി പ​റ​ഞ്ഞു.