ഭൂ​മി​യുടെ ന്യാ​യവി​ല​യി​ൽ പ​രാ​തി: രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന 28ന്
Tuesday, May 24, 2022 1:06 AM IST
എ​ടൂ​ര്‍: ആ​റ​ളം വി​ല്ലേ​ജി​ല്‍ ഭൂ​മി​ക്ക് ന്യാ​യവി​ല നി​ശ്ച​യി​ച്ച​തു​മാ​യു​ള്ള പ​രാ​തി പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. 28ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ഇ​തുസം​ബ​ന്ധി​ച്ച് പൊ​തുജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി പ​റ​യാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി. സ​ർ​വേ ന​മ്പ​ര്‍ 2/1, 279, 304 എ​ന്നി​വ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട കാ​രാ​പ​റ​മ്പ്, എ​ടൂ​ര്‍, മ​രു​താ​വ്, നെ​ടു​മു​ണ്ട, വ​ള​യം​കോ​ട്, ഉ​രു​പ്പും​കു​ണ്ട്, ഒ​ടാ​ക്ക​ല്‍, പാ​ച്ചാ​നി, വെ​ളി​മാ​നം, ക​ര​ടി​മ​ല, കീ​ഴ്പള്ളി, മാ​ങ്ങോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​യ്യാ​യി​ര​ത്തി​ല​ധി​കം ഏ​ക്ക​ര്‍ സ്ഥ​ല​ങ്ങ​ളു​ടെ ന്യാ​യ​വി​ല മ​റ്റു സ്ഥ​ല​ങ്ങ​ളേ​ക്കാ​ള്‍ അ​നേ​കം മ​ട​ങ്ങ് അ​ധി​ക​മാ​യി വി​ല നി​ശ്ച​യി​ച്ചി​ട്ടു​ള്ള​താ​യും മ​ല​യോ​ര ഹൈ​വേ​യോ​ട് ചേ​ര്‍​ന്നുകി​ട​ക്കു​ന്ന ചി​ല സ്ഥ​ല​ത്തി​ന് ന്യാ​യ​വി​ല കു​റ​വു​ള്ള​താ​യും വ്യാ​പ​ക​മാ​യ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ങ്ങ​ളും പ​രാ​തി​യും ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. മേ​ല്‍ സ​ര്‍​വേ​ന​മ്പ​റു​ക​ളി​ല്‍ കു​ന്നി​ന്‍​പ്ര​ദേ​ശ​ങ്ങ​ളും പാ​റ​ക്കെ​ട്ടു​ക​ളും കൃ​ഷി​യോ​ഗ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​തും ഇ​വ​യെ ത​രം​തി​രി​ക്കാ​തെ ഒ​റ്റ ഇ​ന​ത്തി​ല്‍ ന്യാ​യ​വി​ല നി​ശ്ച​യി​ച്ചി​ട്ടു​ള്ള​താ​യാ​ണ് പ​രാ​തി ഉ​ള്ള​താ​ണ്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ന്യാ​യ​വി​ല നി​ര്‍​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി 28ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ മേ​ല്‍​സ്ഥ​ല​ങ്ങ​ളി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​വ​സ​രം ന​ല്‍​കു​മെ​ന്ന് ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് അ​റി​യി​ച്ചു. ന്യാ​യ​വി​ല നി​ര്‍​ണ​യ​ത്തി​ല്‍ അ​പാ​ക​ത​ക​ളുള്ള പൊ​തു​ജ​ന​ങ്ങ​ള്‍ 28 ന് ​രാ​വി​ലെ 10 മു​ത​ല്‍ ഭൂ​നി​കു​തി അ​ട​ച്ച ര​സീ​തി, പ്ര​മാ​ണ​ങ്ങ​ള്‍, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ എ​ന്നി​വ സ​ഹി​തം ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണെ​ന്ന്ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.