ഹ​രി​ദാ​സ​ൻ വ​ധം: പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി
Friday, May 27, 2022 1:35 AM IST
ത​ല​ശേ​രി: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ലെ ഹ​രി​ദാ​സ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ലി​ജേ​ഷ്, സെ​ക്ര​ട്ട​റി മ​ൾ​ട്ടി പ്ര​ജി എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി ത​ല​ശേ​രി ജി​ല്ലാ കോ​ട​തി ത​ള്ളി. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ത​ല​ശേ​രി​യി​ലെ വി​വി​ധി കോ​ട​തി​ക​ളി​ൽ ന​ൽ​കി​യ ജാ​മ്യ​ഹ​ർ​ജി ത​ള്ളു​ന്ന​ത്.