കാ​ട്ടാ​ന​പ്പേ​ടി​യി​ൽ കോ​ഴി​ച്ചാ​ൽ
Wednesday, June 29, 2022 12:58 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ആ​ന​ക്ക​ലി അ​വ​സാ​നി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കോ​ഴി​ച്ചാ​ൽ ഐ​എ​ച്ച്ഡി​പി കോ​ള​നി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. മാ​വി​ല വീ​ട്ടി​ൽ ശാ​ര​ദ​യു​ടെ ക​വു​ങ്ങു​ക​ളും വാ​ഴ​ക​ളു​മാ​ണ് ആ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.
ഇ​വി​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ന്യ​ജീ​വി​ക​ളെ പേ​ടി​ച്ചു ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. കാ​നം​വ​യ​ൽ, ചേ​ന്നാ​ട്ട് കൊ​ല്ലി, രാ​ജ​ഗി​രി ഇ​ട​ക്കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ട്ടാ​ന​യി​റ​ങ്ങു​ന്നു​ണ്ട്. ക​ർ​ണാ​ട​ക വ​ന​ത്തോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. വ​നാ​തി​ർ​ത്തി​ക​ളി​ൽ സോ​ളാ​ർ വേ​ലി​ക​ൾ ത​ക​ർ​ന്ന​താ​ണ് ആ​ന​യി​റ​ങ്ങു​ന്ന​തി​ന് കാ​ര​ണം. സോ​ളാ​ർ വേ​ലി​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.