ത​ല​ക്കാ​ണി ഗ​വ.യു​പി സ്കൂ​ൾ പ്രീപ്രൈ​മ​റി അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്
Saturday, January 28, 2023 1:26 AM IST
കൊ​ട്ടി​യൂ​ർ: ത​ല​ക്കാ​ണി ഗ​വ. യു​പി സ്കൂ​ൾ പ്രീ ​പ്രൈ​മ​റി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജീ​ജ പാ​നി​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ് എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ര​മേ​ശ​ൻ ക​ടൂ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​ധ്യാ​പി​ക കെ.​എ​സ്. ഷീ​ല സ്കൂ​ളി​ന് ന​ൽ​കു​ന്ന സൗ​ണ്ട് സി​സ്റ്റം ഇ​രി​ട്ടി എ​ഇ​ഒ കെ.​എ. ബാ​ബു​രാ​ജ് ഏ​റ്റു​വാ​ങ്ങി.
ബി​പി​സി ടി.​എം. തു​ള​സീ​ധ​ര​ൻ, മു​ഖ്യാ​ധ്യാ​പി​ക എ​ൻ. സാ​റ, ജിം ​മാ​ത്യു, ജി​ജോ അ​റ​യ്ക്ക​ൽ, ജി​ൻ​സി സി​നോ​ജ്, കെ.​എ​സ്. ഷീ​ല, വി.​വി. ഷൈ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.