പു​ഴു​ക്ക​ളു​ള്ള ഉ​ണ​ക്ക മത്സ്യം പി​ടി​കൂ​ടി
Wednesday, March 22, 2023 1:09 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മാ​ർ​ക്ക​റ്റി​ലെ ഉ​ണ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പു​ഴു​ക്ക​ളു​ള്ള ഉ​ണ​ക്ക മ​ൽ​സ്യം പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത ഉ​ണ​ക്ക മ​ൽ​സ്യം വി​ൽ​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പ​ഴ​യ ഉ​ണ​ക്ക മ​ൽ​സ്യം പി​ടി​കൂ​ടി​യ​ത്. മ​ൽ​സ്യ​മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ ഉ​ണ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണു പു​ഴു​ക്ക​ളു​ള്ള​തും മ​നു​ഷ്യ ഉ​പ​യോ​ഗ​ത്തി​നു പ​റ്റാ​ത്ത​തു​മാ​യ 10 കി​ലോ​ഗ്രാ​മി​ല​ധി​കം ഉ​ണ​ക്ക മ​ൽ​സ്യം പി​ടി​കൂ​ടി​യ​ത്. ആ​രോ​ഗ്യ​വി​ഭാ​ഗം സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ. ​ശ്യാം, ഷി​ജോ​യ് കാ​ര്യ​ത്ത്, പി.​പി. കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.