കണ്ണൂർ: കണ്ണൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ മട്ടന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തി. മാലൂർ സിറ്റിയിൽ നിന്നാരംഭിച്ച പര്യടനം സിഎംപി സംസ്ഥാന സെക്രട്ടറി സി.എ.അജീർ ഉദ്ഘാടനം ചെയ്തു.മോദി അദാനി, അംബാനിമാർക്ക് വേണ്ടി പറയുന്പോൾ പിണറായി കോർപറേറ്റുകൾക്ക് വേണ്ടി പറയുകയാണെന്ന് സി.എ. അജീർ കുറ്റപ്പെടുത്തി. തൃക്കടാരിപ്പൊയിൽ, ഇടുന്പ, തോലന്പ്ര ശാസ്ത്രി നഗർ, ആലച്ചേരി, ആര്യപ്പറമ്പ്, പുത്തലം, പെരുവ, എടയാർ, കണ്ണവം, പൂവൻത്തിൻ കീഴിൽ, ചിറ്റാരിപറമ്പ്, വണ്ണാത്തി മൂല, മാനന്തേരി പോസ്റ്റോഫീസ്, മുടപ്പത്തൂർ, ആയിത്തറ മിന്നിപീടിക, കൈതേരി 11-ാം മൈൽ, ആറങ്ങാട്ടേരി, മൂന്നാംപീടിക, മെരുവമ്പായി, നീർവേലി, കണ്ടേരി, ആമ്പിലാട് പാലാ ബസാർ, ശങ്കരനെല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അയ്യപ്പൻതോട് പൊതുയോഗത്തോടെ പര്യടനം സമാപിച്ചു.
നേതാക്കളായ അബൂട്ടി, രാജീവൻ എളയാവൂർ, പി. വിജയൻ, വി. ആർ. ഭാസ്കരൻ, സി.ജി. തങ്കച്ചൻ, എൻ.സി. സുമോദ്, കെ.വി. ജയചന്ദ്രൻ, കാഞ്ഞിരോളി രാഘവൻ, സുരേഷ് മാവില, എം. അഷ്ക്കർ, പുളുത്തായി ഗോവിന്ദൻ, ഭാർഗവൻ, നിധിൻ കോമത്ത്, ടി.വി. രവീന്ദ്രൻ, രാഹുൽ മേക്കിലേരി, ടി. ലത്തീഫ്, എം.സി. കുഞ്ഞഹമ്മദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. സുധാകരൻ ഇന്ന് ധർമടം, മട്ടന്നൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തും.
എം.വി. ജയരാജൻ അഴീക്കോട്
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ അഴീക്കോട് മണ്ഡലത്തിൽ പര്യടനം നടത്തി. കാട്യത്ത് നിന്നാരംഭിച്ച പര്യടനം കരിക്കിൻകുളം, ബാലൻ കിണർ, കുന്നുംകൈ, മന്ന, പുതിയാപ്പറന്പ് കട്ടിംഗ്, മൂന്നു നിരത്ത്, കപ്പക്കടവ്, വൻകുളത്ത് വയൽ, മീൻകുന്ന്, ചിള്ളിക്കുന്ന്, തളാപ്പ്, ചെക്കിച്ചിറ, രാമതെരു, തലോട്ട് ലക്ഷംവീട്, കണ്ണാടിപ്പറന്പ് തെരു എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കാട്ടുവാടിയിൽ സമാപിച്ചു. കരിക്കൻകുളത്തെ സ്വീകരണ കേന്ദ്രങ്ങളിൽ നടൻ പി.പി. കുഞ്ഞികൃഷ്ണനെത്തി എം.വി. ജയരാജനായി വോട്ട് അഭ്യർഥിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, കെ.വി. സുമേഷ് എംഎൽഎ, എൻ. സുകന്യ, കെ.സി. ഹരികൃഷ്ണൻ, അരക്കൻ ബാലൻ, കുടുവൻ പദ്മനാഭൻ, പി. രമേശ് ബാബു, പോത്തോടി സജീവൻ, എ. എൻ. സലീം, കെ. ഗിരീഷ് കുമാർ, അബ്ദുൾ നിസാർ വായിപ്പറമ്പ്, മുഹമ്മദ് റാഫി, എം. അനിൽകുമാർ, മുഹമ്മദ് കുഞ്ഞി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ഇന്ന് കണ്ണൂരിൽ പര്യടനം നടത്തും.
സി. രഘുനാഥ്
മട്ടന്നൂരിൽ
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി. രഘുനാഥ് മട്ടന്നൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. മാങ്ങാട്ടിടത്ത് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി. അജി ഉദ്ഘാടനം ചെയ്തു. ഒ. രതീശൻ അധ്യക്ഷത വഹിച്ചു. തുടർന്ന് അയ്യപ്പൻ തോട്, വട്ടിപ്രം, കുണ്ടേരി വണ്ണാത്തി മൂല, തൊടീക്കളം, ഇടുമ്പ, ശാസ്ത്രീ നഗർ, താറ്റിയോട്, കെപിആർ നഗർ, ശിവപുരം, കാഞ്ഞിലേരി, ഏളക്കുഴി, പെരിഞ്ചേരി, കയനി, കീഴല്ലൂർ, തെരൂർ, എളമ്പാറ, കിളിയങ്ങാട്, മണ്ണൂർ, ഊരത്തൂർ, പടിയൂർ, പടിക്കച്ചാൽ, കാരക്കോട്, പള്ള്യം, തെക്കംപൊയിൽ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തില്ലങ്കേരി ടൗണിൽ സമാപിച്ചു.
സമാപന സമ്മേളനം ബിജെപി സംസ്ഥാന കൗൺസിൽ അംഗം മോഹനൻ മാനന്തേരി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് റീന മനോഹരൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം, നേതാക്കളായ മോഹനൻ മാനന്തേരി, സി. ബാബു, എം. ആർ. സുരേഷ്, പി.ആർ. രാജൻ, പി.എസ്. പ്രകാശ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ഇന്ന് തളിപ്പറന്പിൽ പര്യടനം നടത്തും.