മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Tuesday, April 23, 2024 7:57 AM IST
ഇ​രി​ട്ടി: പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നും അ​രി​യു​മാ​യി ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ലോ​റി മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ഹ​നു​മാ​ൻ കോ​വി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി റോ​ഡി​ൽ നി​ന്നും തെ​ന്നി മാ​റി സ​മീ​പ​ത്തെ മ​ൺ തി​ട്ട​യി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​യത്. ഡ്രൈ​വ​റും ക്ലീ​ന​റും പ​രി​ക്കു​ക​ൾ ഒ​ന്നും ഏ​ല്ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മൂ​ന്ന് ദി​വ​സ​മാ​യി ഡ്രൈ​വ​റും ക്ലീ​ന​റും ഇ​തേ ലോ​റി​യി​ൽ ത​ന്നെ​ക​ഴി​ച്ചു​കൂ​ട്ടു​ക​യാ​ണ്. മ​റ്റ് ലോ​റിക്കാ​റി​ൽ നി​ന്നും വെ​ള്ള​വും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും വാ​ങ്ങി പാ​കം ചെ​യ്തു ക​ഴി​ക്കു​ന്ന ഇ​വ​ർ രാ​വും പ​ക​ലും വാ​ഹ​ന​ത്തി​ൽ ത​ന്നെ കാ​വ​ൽ ഇ​രി​ക്കു​ക​യാ​ണ്. മ​റ്റൊ​രു വാ​ഹ​നം എ​ത്തി ലോ​ഡ് മാ​റ്റി ക​യ​റ്റി ലോ​റി​യു​ടെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ച്ചാ​ൽ മാ​ത്ര​മേ തി​രി​ച്ചു പോ​കാ​ൻ ഇവർക്ക് ക​ഴി​യൂ.