പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ഭ​ക്ഷ​ണംമൊ​രു​ക്കി കു​ടും​ബ​ശ്രീ
Friday, April 26, 2024 1:52 AM IST
ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​നെ​ത്തു​ന്ന പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ഭ​ക്ഷ​ണം ഒ​രു​ക്കി കു​ടും​ബ​ശ്രീ. പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച ഊ​ണു​മാ​ണ് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. ഇ​ന്ന​ലെ പോ​ളിം​ഗ് സാ​മ​ഗ്ര​ഹി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. ഓ​രോ സ്റ്റേ​ഷ​നു​ക​ളി​ലും ആ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തി​യ​ത്.

രാ​വി​ലെ ഇ​ഡലി-സാ​മ്പാ​ർ, പു​ട്ട്-ഗ്രീ​ൻ​പീ​സ്, വെ​ള്ള​യ​പ്പം-​മു​ട്ട​ക്ക​റി, ഉ​ച്ച​യ്ക്ക് ചോ​റ്, സ്പെ​ഷലാ​യി മീ​ൻ വ​റു​ത്ത​തും ഓം​ലൈ​റ്റുമാണ് ഒ​രു​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​മാ​യ ഇ​ന്ന് എ​ല്ലാ ബൂ​ത്തു​ക​ളി​ലും പ്ര​ദേ​ശ​ത്തെ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ഷ്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ഭ​ക്ഷ​ണ​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ത്തു​ന്ന​വ​ർ​ക്ക് കു​ടി​ക്കാ​നാ​യി വ്യ​ത്യ​സ്ത​മാ​യ ജ്യൂ​സു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

ഇ​ന്ന​ലെ പ​ള്ളി​ക്കു​ന്ന് കൃ​ഷ്ണ​മേ​നോ​ൻ വി​മ​ൺ​സ് കോ​ള​ജി​ൽ പോ​ളിം​ഗ് സാ​മ​ഗ്ര​ഹി​ക​ൾ വാ​ങ്ങാ​ൻ എ​ത്തി​യ​വ​ർ​ക്കാ​യി ശ​ങ്ക്പു​ഷ്പം, ചെ​മ്പ​ര​ത്തി സ്ക്വാ​ഷു​ക​ളും പ​ഴു​ത്ത​മാ​ങ്ങ സം​ഭാ​ര​വു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 20 രൂ​പ​യാ​ണ് വി​ല. ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും സ​ജ്ജ​മാ​ക്കും.​ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നാ​ട​ൻ ഭ​ക്ഷ​ണം രു​ചി​ക​ര​മാ​യി ന​ൽ​കു​ക​യെ​ന്ന​താ​ണ് കു​ടും​ബ​ശ്രീ​യു​ടെ ല​ക്ഷ്യം.