തലശേരി: തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെയും ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റത്തിന്റെയും നാമഹേതുക തിരുനാൾ ആഘോഷിച്ചു. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പി.കെ. ശ്രീമതി, കെ. സുധാകരൻ, സണ്ണി ജോസഫ് എംഎൽഎ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി സ്വാഗതവും മോൺ. അലക്സ് താരാമംഗലം നന്ദിയും പറഞ്ഞു.
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ ലോറൻസ് മുക്കുഴി, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സണ്ണി ജോസഫ് എംഎൽഎ, ജയിംസ് മാത്യു എംഎൽഎ, എ.എൻ. ഷംസീർ എംഎൽഎ, കെ. മുരളീധരൻ എംഎൽഎ, പി.കെ. ശ്രീമതി, കെ. സുധാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മേയർ ഇ.പി. ലത, തലശേരി നഗരസഭാ ചെയർമാൻ സി.കെ. രമേശൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, കണ്ണൂർ ഐജി എം.ആർ. അജിത് കുമാർ, ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഡൊണാൾഡ് സെക്വേര, പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ശശീന്ദ്രൻ, കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ്, കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ നജ്മ ഹാഷിം, കൗൺസിലർ പദ്മജ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.