ചാ​ലോ​ട് മൂ​ന്നി​ട​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ടം; ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Sunday, May 26, 2019 10:39 PM IST
മ​ട്ട​ന്നൂ​ർ: ചാ​ലോ​ട് വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

നാ​യാ​ട്ടു​പാ​റ കു​ന്നോ​ത്തെ ശ്രീ​നി​ല​യ​ത്തി​ൽ പ്ര​വീ​ൺ കു​മാ​റാ(37)​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ചാ​ലോ​ട്-​ഇ​രി​ക്കൂ​ർ റോ​ഡി​ൽ ട​വ​ർ സ്റ്റോ​പ്പി​ന് സ​മീ​പം പ്ര​വീ​ൺ ഓ​ടി​ച്ച ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചാ​ലോ​ട് -പ​ന​യ​ത്താം​പ​റ​മ്പ് റോ​ഡി​ൽ കാ​ർ റോ​ഡ​രി​കി​ലെ കൂ​റ്റ​ൻ മ​ര​ത്തി​ലി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ അ​പ​ക​ടം. ചാ​ലോ​ട് -ക​ണ്ണൂ​ർ റോ​ഡി​ൽ ചൂ​ള​യ്ക്ക് സ​മീ​പം ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​ണ് മൂ​ന്നാ​മ​ത്തെ അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​രെ ക​ണ്ണൂ​ർ കൊ​യി​ലി ആ​ശു​പ​ത്രി​യി​ലും കാ​ർ യാ​ത്രി​ക​രെ ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ദ​യ​കു​മാ​ർ-​പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച പ്ര​വീ​ൺ കു​മാ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ഷ, ശ്രീ​തു, ശ്രീ​ധി​ൻ. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ൽ.