ക​ണ്ണൂ​രി​ൽ എം​പി ഓ​ഫീ​സ് തു​റ​ന്നി​ല്ല; യു​ഡി​എ​ഫി​ൽ പ്ര​തി​ഷേ​ധം
Wednesday, July 17, 2019 1:54 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കെ. ​സു​ധാ​ക​ര​ൻ എം​പി​യു​ടെ ഓ​ഫീ​സ് തു​ട​ങ്ങാ​ത്ത​തി​ൽ യു​ഡി​എ​ഫി​ൽ പ്ര​തി​ഷേ​ധം. സം​സ്ഥാ​ന​ത്തെ യു​ഡി​എ​ഫ് എം​പി​മാ​രെ​ല്ലാം മ​ണ്ഡ​ല​ങ്ങ​ളി​ൽ എം​പി ഓ​ഫീ​സ് തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. എ​ന്നാ​ൽ, ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള കെ. ​സു​ധാ​ക​ര​ൻ മാ​ത്ര​മാ​ണ് എം​പി ഓ​ഫീ​സ് തു​റ​ക്കാ​ത്ത​ത്. ഓ​ഫീ​സ് തു​റ​ക്കാ​ത്ത​തി​നാ​ൽ എം​പി​ക്ക് കൊ​ടു​ക്കേ​ണ്ട നി​വേ​ദ​ന​വു​മാ​യി എ​ത്തു​ന്ന​വ​ർ വ​ല​യു​ക​യാ​ണ്. ലീ​ഗ് അ​ട​ക്ക​മു​ള്ള യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ൾ ഇ​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ന്നു​ണ്ട്. നി​ല​വി​ൽ കെ. ​സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.