ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സാ​ധ​നസാ​മ​ഗ്രി​ക​ൾ കൈ​മാ​റി
Thursday, August 15, 2019 1:29 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്ര​ള​യ ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ക​ള​ക്ഷ​ൻ സെ​ന്‍റ​ർ തു​റ​ന്നു. താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ആ​രം​ഭി​ച്ച ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്നു​ള്ള ആ​ദ്യ​ഘ​ട്ട സാധനസാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ, യൂ​ണി​വേ​ഴ്സി​റ്റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സെ​ൽ, റി​സ​ർ​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ എ​കെ​ആ​ർ​എ​സ്എ, സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്‌ഷൻ സെ​ന്‍റ​റി​ൽ ല​ഭി​ച്ച ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ലെ ക​ള​ക്‌ഷൻ സെ​ന്‍റ​റി​ലേ​ക്ക് കൈ​മാ​റി.
​കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യം ഒ​റ്റ​ക്കെ​ട്ടാ​യിനേ​രി​ടു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല​യും വി​ദ്യാ​ർ​ഥി​ക​ളും ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് വൈ​സ്ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ: ​ബാ​ബു ആ​ന്‍റോ, സ്റ്റു​ഡ​ന്‍റ് ഡീ​ൻ ഡോ. ​പ്രി​യ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.