സ​ർ​ക്ക​സ് ക​ലാ​കാ​ര​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Thursday, August 22, 2019 11:21 PM IST
ത​ല​ശേ​രി: സ​ർ​ക്ക​സ് ക​ലാ​കാ​ര​ൻ ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​തി​രൂ​ർ ക​ക്ക​റ​യി​ലെ ശ​ങ്ക​ല ഭ​വ​നി​ൽ വി​ശ്വ​നാ​ഥ​ൻ (70) ആ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. ജം​ബോ സ​ർ​ക്ക​സി​ലെ സ്പ്രിം​ഗ്‌​ന​റ്റ് ക​ലാ​കാ​ര​നാ​ണ്. ത​മി​ഴ്നാ​ട് തൃ​ശി​നാ​പ്പ​ള്ളി​യി​ൽ ക്യാ​മ്പ് ചെ​യ്യു​ന്ന സ​ർ​ക്ക​സി​ലാ​യി​രു​ന്നു ജോ​ലി. അ​സു​ഖം ബാ​ധി​ച്ച​തി​നാ​ൽ അ​വി​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ സ​ർ​ക്ക​സി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം തീ​വ​ണ്ടി​യി​ൽ ത​ല​ശേ​രി​യി​ലെ​ത്തി​യ വി​ശ്വ​നാ​ഥ​നെ പ്ലാ​റ്റ്ഫോ​മി​ലെ ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ത്തി​യ ശേ​ഷം കൂ​ടെ​വ​ന്ന ക​ണ്ണൂ​ർ പു​തി​യ​തെ​രു സ്വ​ദേ​ശി​യാ​യ പ​വി​ത്ര​ൻ ഓ​ട്ടോ​റി​ക്ഷ വി​ളി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗി​രി​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ബി​ജേ​ഷ്, ഷൈ​ജു ,സ​ന്ധ്യ.