ഡോ​ഗ് സ്‌​ക്വാ​ഡ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം നാ​ളെ; പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ഉ​ട​ന്‍
Friday, August 23, 2019 1:23 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ഡോ​ഗ് സ്‌​ക്വാ​ഡ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.​വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക.
ഡോ​ഗ് സ്‌​ക്വാ​ഡ് യൂ​ണി​റ്റി​ലേ​ക്കു​ള്ള പോ​ലീ​സ് നാ​യ​ക​ളും പ​രി​ശി​ല​ക​രും സേ​നാം​ഗം​ങ്ങ​ളും ര​ണ്ടു ദി​വ​സ​ത്തി​ന​കം പ​യ്യ​ന്നൂ​രി​ലെ​ത്തും. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ മൈ​താ​നി​യി​ലാ​ണ് ഡോ​ഗ് സ്‌​ക്വാ​ഡി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
പ​യ്യ​ന്നൂ​രി​ലെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും ഉ​ട​ന്‍ ആ​രം​ഭി​ക്കും. പ​ഴ​യ സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളിലൂ​ടെ വി​പു​ലീ​ക​രി​ച്ചാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഇ​രു​പ​ത് സേ​നാം​ഗ​ങ്ങ​ളേ​യാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മി​നാ​യി നി​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ല്‍ മൂ​ന്ന് എ​സ്‌​ഐ മാ​രു​ള്‍​പ്പെ​ടെ 15 പേ​രെ ഇ​തി​ന​കം പ​യ്യ​ന്നൂ​രി​ല്‍ നി​യ​മി​ച്ചി​ട്ടു​ണ്ട്.
ക​ണ്‍​ട്രോ​ള്‍ റൂ​മി​നാ​യി അ​നു​വ​ദി​ക്കു​ന്ന ടെ​ല​ഫോ​ണ്‍ ന​മ്പ​ര്‍ 112 അ​യി​രി​ക്കും. 24 മി​ണി​ക്കൂ​റും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ ക​ണ്‍​ട്രോ​ള്‍ റൂ​മാ​ണ് പ​യ്യ​ന്നൂ​രി​ല്‍ വ​രു​ന്ന​ത്.