വി​ദ്യാ​ർ​ഥി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങി; ന​ട​പ്പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യി
Monday, August 26, 2019 1:04 AM IST
ചെ​ന്പേ​രി: ഒ​രു​കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് സേ​വ​ന​സ​ന്ന​ദ്ധ​ത​യോ​ടെ രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യ​ത് നാ​ട്ടു​കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ ന​ട​പ്പാ​ലം. ചെ​ന്പേ​രി മ​ണ്ണം​കു​ണ്ടി​നു സ​മീ​പം പാ​ല​ത്തി​ൻ​ക​ട​വി​ൽ പു​ഴ​യ്ക്കു കു​റു​കെ ഉ​റ​പ്പു​ള്ള ന​ട​പ്പാ​ലം നി​ർ​മി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത് ചെ​ന്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​വി​ടെ പു​ഴ​യു​ടെ മ​റു​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ഴ​ക്കാ​ല​ത്ത് പു​ഴ ക​ട​ക്കാ​ൻ ആ​ശ്ര​യ​മാ​യി​രു​ന്ന​ത് മു​ള​യും ക​മു​കും മ​റ്റും ഉ​പ​യോ​ഗി​ച്ച് ഓ​രോ​വ​ർ​ഷ​വും കെ​ട്ടി​യു​ണ്ടാ​ക്കു​ന്ന താ​ത്കാ​ലി​ക ന​ട​പ്പാ​ല​മാ​യി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​ഴ​യി​ലെ ജ​ല​നി​ര​പ്പു​യ​രു​ന്പോ​ൾ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഈ ​പാ​ലം ത​ക​ർ​ന്ന് ഒ​ഴു​കി​പ്പോ​കാ​റാ​ണു പ​തി​വ്. പി​ന്നെ ദി​വ​സ​ങ്ങ​ളോ​ളം മ​റു​ക​ര​യി​ലു​ള്ള​വ​ർ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​റി​ല്ല. ആ​ർ​ക്കെ​ങ്കി​ലും രോ​ഗം വ​ന്നാ​ൽ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​സ​ഞ്ച​രി​ക്ക​ണം.

ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തും ഇ​ക്കൊ​ല്ല​വും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന താ​ത്കാ​ലി​ക പാ​ലം മ​ല​വെ​ള്ള​ത്തി​ൽ ത​ക​ർ​ന്ന് ഒ​ഴു​കി​പ്പോ​യി​രു​ന്നു. ഇ​തോ​ടെ സ​ഹ​പാ​ഠി​ക​ളു​ടേ​ത​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം നേ​രി​ൽ ക​ണ്ട​റി​യാ​നി​ട​യാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ് ഇ​പ്പോ​ൾ ല​ക്ഷ്യം​ക​ണ്ടി​രി​ക്കു​ന്ന​ത്. ഇ​രു​ന്പി​ന്‍റെ ച​തു​ര​പൈ​പ്പു​ക​ൾ ചേ​ർ​ത്ത് വെ​ൽ​ഡ് ചെ​യ്തു​ണ്ടാ​ക്കി​യ ന​ട​പ്പാ​ല​ത്തി​ന് ര​ണ്ട​ടി വീ​തി​യും 40 അ​ടി​യോ​ളം നീ​ള​വു​മാ​ണു​ള്ള​ത്.

ചെ​ന്പേ​രി​യി​ലെ ഗ്രീ​മ എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്സാ​ണ് നി​ർ​മാ​ണ​പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തു​ന​ട​ത്തി​യ​ത്. പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും പാ​ലം ഉ​റ​പ്പി​ക്കു​ന്ന പ​ണി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം നാ​ട്ടു​കാ​രും പ​ങ്കു​ചേ​ർ​ന്നു. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും നി​ർ​മാ​ണ​ക്കൂ​ലി​യു​മ​ട​ക്കം 75,000 ൽ​പ​രം രൂ​പ ചെ​ല​വു വ​ന്ന​താ​യി നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​റും അ​ധ്യാ​പ​ക​നു​മാ​യ ഷാ​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഈ ​തു​ക​യി​ൽ ഏ​റി​യ​പ​ങ്കും പ്ര​ള​യ​ദു​രി​താ​ശ്വാ​സ സ​ഹാ​യ​മെ​ന്ന​നി​ല​യി​ൽ ചെ​ന്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ സ​മാ​ഹ​രി​ച്ചു​ന​ൽ​കി​യ​താ​ണ്. ഇ​തോ​ടൊ​പ്പം ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ജെ​സി​ഐ) ചെ​ന്പേ​രി യൂ​ണി​റ്റി​ന്‍റെ​യും ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ധ​ന​സ​ഹാ​യം​കൂ​ടി ല​ഭ്യ​മാ​യി​രു​ന്നു. പു​തി​യ ന​ട​പ്പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തേ​സ​മ​യം, ഇ​വി​ടെ സ്ഥി​ര​മാ​യ കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​താ​യും ഇ​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​യ​താ​യും ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഐ​സ​ക് അ​റി​യി​ച്ചു.