പൊ​യ്യ​മ​ല ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഭീതി വളരുന്നു
Monday, September 9, 2019 1:31 AM IST
കേ​ള​കം: പൊ​യ്യ​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​ക്കു സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഓ​ഗ​സ്റ്റി​ൽ ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ വ​ലി​യ തോ​തി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ക്കു​ന്ന​ത്. മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ലി​യ നീ​രു​റ​വ​ക​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. നീ​രു​റ​വ​ക​ൾ മ​ല​മു​ക​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തി വെ​ള്ള​ച്ചാ​ട്ടം ക​ണ​ക്കെ ക്വാ​റി​യു​ടെ വ​ശ​ങ്ങ​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​ണി​പ്പോ​ൾ. അ​തി​നു​സ​മീ​പ​ത്താ​യി​ത്ത​ന്നെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ പ്ര​ക​മ്പ​ന​ങ്ങ​ൾ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ ആ​ക്കം കൂ​ട്ടു​ന്നു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൊ​യ്യ​മ​ല​യു​ടെ എ​തി​ർ​വ​ശ​മാ​യ ശാ​ന്തി​ഗി​രി​യി​ൽ പ​ഠ​നം ന​ട​ത്തി​യ ജി​യോ​ള​ജി വി​ദ​ഗ്ധ​രു​ൾ​പ്പെ​ട്ട സം​ഘ​വും ക​രി​ങ്ക​ൽ ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലെ ആ​ശ​ങ്ക​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. മ​ല​യു​ടെ മു​ക​ൾ​ഭാ​ഗ​ത്ത് നി​യ​ന്ത്രി​ത അ​ള​വി​ൽ ക​ല്ലു​പൊ​ട്ടി​ക്കു​ന്ന​തു അ​നു​വ​ദി​ക്കാ​മെ​ങ്കി​ലും വ​ലി​യ തോ​തി​ലു​ള്ള ഖ​ന​നം ഉ​രു​ൾ​പൊ​ട്ട​ലി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും താ​ഴ്‌വാ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു.