അ​ക്ര​മാ​സ​ക്ത​മാ​യ പ​ശു​വി​നെ അ​ഗ്നി​ശ​മ​ന​സേ​ന ത​ള​ച്ചു
Monday, September 9, 2019 1:31 AM IST
ക​ണ്ണൂ​ർ: അ​ക്ര​മാ​സ​ക്ത​മാ​യ പ​ശു​വി​നെ അ​ര മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു​ള്ളി​ൽ അ​ഗ്നി​ശ​മ​ന​സേ​ന ക​യ​ർ ഉ​പ​യോ​ഗി​ച്ച് കീ​ഴ്പ്പെ​ടു​ത്തി ക​ന്‍റോ​ൺ​മെ​ന്‍റ് പ​രി​സ​ര​ത്ത് കെ​ട്ടി​യി​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​ക്ര​മാ​സ​ക്ത​മാ​യ പ​ശു ഇ​തു​വ​ഴി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ആ​ക്ര​മി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. തു​ട​ർ​ന്നും ഇ​തു​വ​ഴി ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യാ​ത്രി​ക​ർ​ക്കു പ​ശു തി​രി​ഞ്ഞു. ഇ​തോ​ടെ ചി​ല​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ അ​ര മ​ണി​ക്കൂ​റി​ലേ​റെ ശ്ര​മി​ച്ചാ​ണ് അ​ക്ര​മി​കാ​രി​യാ​യ പ​ശു​വി​നെ ആ​ശു​പ​ത്രി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്ത് ത​ള​ച്ചി​ട്ട​ത്. ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ എ​ത്തി പ​ശു​വി​നെ പ​രി​ശോ​ധി​ച്ചു. പേ​യു​ടെ ല​ക്ഷ​ണ​മാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ ഇ​ന്നു പ​ശു​വി​നെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും.