ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ
Tuesday, September 10, 2019 1:21 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ. ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ൽ മ​ണ്ണൂ​ർ ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം റോ​ഡി​ൽ വെ​ള്ളം ക​യ​റി ഏ​തു സ​മ​യ​വും ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. ശ്രീ​ക​ണ്ഠ​പു​രം-​മ​യ്യി​ൽ റോ​ഡി​ൽ കോ​ട്ടൂ​ർ റോ​ഡി​ൽ വെ​ള്ള​മെ​ത്തി.

ശ്രീ​ക​ണ്ഠ​പു​രം, ചെ​ങ്ങ​ളാ​യി, മ​ല​പ്പ​ട്ടം, ഇ​രി​ക്കൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ മി​ക്ക വ​യ​ലു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ചെ​ങ്ങ​ളാ​യി​യി​ലെ മു​ക്കാ​ഡം, കൊ​യ്യം, പെ​രി​ന്ത​ലേ​രി, പെ​രി​ങ്കോ​ന്ന് വ​യ​ലു​ക​ളും മ​ല​പ്പ​ട്ട​ത്തെ തേ​ക്കി​ൻ​കൂ​ട്ടം, കൊ​വു​ന്ത​ല വ​യ​ലു​ക​ളും നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്‌. ഇ​രി​ക്കൂ​ർ ഡ​യ​നാ​മോ​സ് റോ​ഡി​ലും ഗ്രൗ​ണ്ടി​ൽ വെ​ള്ളം ക​യ​റി. ആ​യി​പ്പു​ഴ, കൂ​രാ​രി ഭാ​ഗ​ങ്ങ​ളി​ലെ പു​ഴ​യോ​ര ന​ട​വ​ഴി​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ മി​ക്ക കൈ​ത്തോ​ടു​ക​ളും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്.