സ​ജീ​വ​മാ​യി പൂ​വി​പ​ണി
Tuesday, September 10, 2019 1:21 AM IST
ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ പൂ​വി​പ​ണി സ​ജീ​വ​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ റോ​ഡ​രി​ക് മു​ഴു​വ​ൻ പൂ​ക്ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

സ്റ്റേ​ഡി​യം കോ​ർ​ണ​ർ, കോ​ട​തി പ​രി​സ​രം, കാ​ൾ​ടെ​ക്സ്, മു​നീ​ശ്വ​ര​ൻ കോ​വി​ൽ ജം​ഗ്ഷ​ൻ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ്, മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പൂ​ക്ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​മു​ള്ള നി​ര​വ​ധി പേ​രാ​ണ് പൂ ​വി​ല്പ​ന​യ്ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ട്ടു​കാ​രും വി​ല്പ​ന​രം​ഗ​ത്തു​ണ്ട്.

ചെ​ണ്ടു​മ​ല്ലി,വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള ജ​മ​ന്തി, മു​ല്ല​പ്പൂ,വാ​ടാ​മ​ല്ലി തു​ട​ങ്ങി‌​യ പൂ​ക്ക​ൾ റോ​ഡ​രി​കി​ൽ വ​ർ​ണം വി​രി​യി​ക്കു​ക​യാ​ണ്. മു​ഴ​ത്തി​ന് 20 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന.

റോ​സി​നും ഡാ​ലി​യ​യ്ക്കും കി​ലോ​ഗ്രാ​മി​ന് 200 രൂ​പ വ​രെ വി​ല​യീ​ടാ​ക്കു​ന്നു​ണ്ട്. മൈ​സൂ​രു, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പൂ​ക്ക​ൾ എ​ത്തി​ക്കു​ന്ന​ത്. പൂ​ക്ക​ൾ വാ​ങ്ങാ​ൻ ഇ​ന്ന​ലെ ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.