ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​രി​ച്ചു​വി​ട​ൽ; ഡോ​ക്‌​ട​ർ​മാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം
Tuesday, September 10, 2019 1:21 AM IST
പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി. കു​ഞ്ഞ​മ്പു​വി​നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്കെ​തി​രേ ഡോ​ക്‌​ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം.
ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ അ​ശ്ര​ദ്ധ കാ​ണി​ച്ച ന​ഴ്സി​നെ മ​ര്‍​ദി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഡോ​ക്‌​ട​റെ സ​ര്‍​വീ​സി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ട് ഉ​ത്ത​ര​വാ​യ​ത്.
ഇ​തി​നെ​തി​രേ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യും ഡോ​ക്ട​ര്‍​മാ​രി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​വും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. 1991 മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ആ​രം​ഭ​കാ​ലം മു​ത​ൽ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന പ്ര​ഗ​ല്‌​ഭ സ​ര്‍​ജ​നെ​ന്നു പേ​രെ​ടു​ത്ത ഡോ. ​കു​ഞ്ഞ​മ്പു​വി​നെ മാ​ന്യ​മാ​യി വി​ര​മി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​തെ പി​രി​ച്ചു​വി​ട്ട​ത് ശ​രി​യാ​യി​ല്ലെ​ന്ന അ​ഭി​പ്രാ​യം വ്യാ​പ​ക​മാ​ണ്.
കൂ​ടാ​തെ പി​രി​ച്ചു​വി​ടു​ന്ന​തി​ന്‍റെ കാ​ര​ണ​മാ​യി ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന 62 വ​യ​സ് ക​ഴി​ഞ്ഞു​വെ​ന്ന വാ​ദം ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്നു.
മെ​ഡി​ക്ക​ല്‍ പ​ഠ​ന​രം​ഗ​ത്തെ അ​ധ്യാ​പ​ക​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം 62 വ​യ​സാ​യ​തി​നാ​ല്‍ സ​ര്‍​വീ​സ് റൂ​ള്‍ പ്ര​കാ​രം ഡോ. ​കു​ഞ്ഞ​മ്പു​വി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കാ​ത്ത​താ​ണ് പി​രി​ച്ചു​വി​ട​ലി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. നി​ല​വി​ല്‍ 62 വ​യ​സി​ല്‍ കൂ​ടു​ത​ലു​ള്ള ഏ​ഴ് അ​ധ്യാ​പ​ക​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​ണ്ട്. ഡോ. ​കു​ഞ്ഞ​മ്പു​വി​നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്ര​മ​മ​നു​സ​രി​ച്ചാ​ണെ​ങ്കി​ല്‍ 62 വ​യ​സ് ക​ഴി​ഞ്ഞ മ​റ്റു​ള്ള​വ​രെ​യും സ​ര്‍​വീ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കേ​ണ്ടി​വ​രും. മ​റ്റു ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രു​ന്ന​തു​കൊ​ണ്ട് പി​രി​ച്ചു​വി​ടു​ക എ​ന്നു​വ​ച്ചാ​ല്‍ അ​ദ്ദേ​ഹം അ​തി​ന​നു​സൃ​ത​മാ​യ തെ​റ്റു​ക​ള്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നു സ​ര്‍​ക്കാ​ര്‍​ത​ന്നെ സ​മ്മ​തി​ക്കു​ക​യാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.