"മരണം ദുരൂഹം; ഭർത്താവിനെ വിളിച്ചുവരുത്തി അപായപ്പെടുത്തി'
Tuesday, September 10, 2019 1:21 AM IST
ചെ​റു​പു​ഴ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​രാ​റു​കാ​ര​ൻ മു​തു​പാ​റ​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മി​നി ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. 2015 ലാ​ണ് കെ. ​ക​രു​ണാ​ക​ര​ന്‍റെ പേ​രി​ൽ ആ​ശു​പ​ത്രി തു​ട​ങ്ങു​ന്നു​വെ​ന്നും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ പ​ണി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി ഭാ​ര​വാ​ഹി​ക​ൾ ഭ​ർ​ത്താ​വി​നെ സ​മീ​പി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​ണി ഏ​റ്റെ​ടു​ക്കാ​ൻ ആ​ദ്യം ത​യ​റാ​യി​ല്ല. പി​ന്നീ​ട് നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ പ​ണി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ശു​പ​ത്രി​യു​ടെ സ്ഥ​ല​ത്തി​ൽ നി​ന്നും 70 സെ​ന്‍റ് സ്ഥ​ലം ചെ​റു​പു​ഴ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്പേ​ഴ്സ് (സി​യാ​ഡ്) എ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ പ​ണി ആ​രം​ഭി​ച്ച​പ്പോ​ൾ 32 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഒ​രു ഫ്ളാ​റ്റ് ഭ​ർ​ത്താ​വി​ന് ന​ൽ​കി തു​ക നി​ർ​മാ​ണ​ക്ക​രാ​റി​ൽ വ​ര​വ് വ​യ്ക്കു​ക​യാ​യി​രു​ന്നു.
ആ​ശു​പ​ത്രി​യു​ടെ​യും ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ​യും ഷെ​യ​റാ​യി ഒ​രു ഷെ​യ​റി​ന് 1000 രൂ​പ തോ​തി​ൽ ആ​യി​ര​ത്തി​ല​ധി​കം ഷെ​യ​റു​ക​ളും ഭ​ർ​ത്താ​വി​ന് ഉ​ണ്ട്. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ​യും ആ​ശു​പ​ത്രി​യു​ടേ​യും നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കോ​ടി 40 ല​ക്ഷം രൂ​പ സി​യാ​ദ് ക​മ്പ​നി​യും ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സ് ഉ​ട​മ​ക​ളും ന​ൽ​കാ​നു​ണ്ട്.
ത​ന്‍റെ മു​ഴു​വ​ൻ സ​മ്പാ​ദ്യ​വും കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചു. പ​ണി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ തു​ക ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. പ​ണ​ത്തി​നാ​യി പ​ല​ത​വ​ണ ഇ​വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും അ​ബ്ദു​ൾ​സ​ലാം എ​ന്ന​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. നാ​ലാം തീ​യ​തി രാ​വി​ലെ എ​ട്ടി​ന് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങു​മ്പോ​ൾ ഇ​ന്ന് മീ​റ്റിം​ഗ് ഉ​ണ്ട് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞി​രു​ന്നു. മൂ​ന്നി​ന് ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു.
പി​ന്നീ​ട് കി​ട്ടാ​താ​യ​പ്പോ​ൾ പി​റ്റേ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നു വ​രെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടി​ല്ല. പി​ന്നീ​ട് മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ട​ത്. ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​ള​യ മ​ക​നെ​യും കു​ടും​ബ​ത്തെ​യും ഉ​പേ​ക്ഷി​ച്ച് ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഭ​ർ​ത്താ​വി​നെ ആ​ശു​പ​ത്രി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ക​രു​തു​ന്നു. ആ​യ​തി​നാ​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭ​ർ​ത്താ​വി​ന് കി​ട്ടാ​നു​ള്ള ഒ​രു കോ​ടി 40 ല​ക്ഷം രൂ​പ​യും ഷെ​യ​ർ തു​ക​യും ഫ്ലാ​റ്റും ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.