തിരക്കി​ൽ കു​രുങ്ങി ഇ​രി​ട്ടി
Tuesday, September 10, 2019 1:23 AM IST
ഇ​രി​ട്ടി: ഓ​ണ​ത്തി​ര​ക്കി​ൽ ഇ​രി​ട്ടി പാ​ല​ത്തി​ലും ന​ഗ​ര​ത്തി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് ജ​ന​ത്തി​ന് ദു​രി​ത​മാ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് വ​ല​യു​ക​യാ​യി​രു​ന്നു ഇ​രി​ട്ടി ന​ഗ​രം. ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യും ടൗ​ൺ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത് മൂ​ലം റോ​ഡും മ​റ്റും പൊ​ളി​ച്ചി​ട്ട​തു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കുന്നത്. ന​ഗ​ര​ത്തി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തൊ​ന്നും കാ​ര്യ​മാ​യ ഫ​ലം ക​ണ്ടി​ല്ല.
ഇ​രി​ട്ടി പാ​ല​ത്തി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ ഇ​രു ഭാ​ഗ​ത്തും ഹോം ​ഗാ​ർ​ഡു​ക​ളെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ വാ​ഹ​ന നി​യ​ന്ത്ര​ണം പ​ല​പ്പോ​ഴും താ​ളം തെ​റ്റു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​വാ​ൻ ഇ​രി​ട്ടി സി​ഐ എ. ​കു​ട്ടി​കൃ​ഷ്ണ​ൻ ഇ​ന്ന​ലെ നേ​രി​ട്ടി​റ​ങ്ങി. സി​ഐ ആ​ണെ​ന്ന് തി​രി​ച്ച​റി​യാ​ത്ത വി​ധം തൊ​പ്പി​യും മ​റ്റും മാ​റ്റി​വ​ച്ച് മ​ഴ​ക്കോ​ട്ട് ധ​രി​ച്ചാ​യി​രു​ന്നു സി​ഐ​യു​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഇ​രി​ട്ടി പാ​ല​ത്തി​ന്‍റെ പാ​യം ഭാ​ഗ​ത്തെ ജം​ഗ്‌​ഷ​നി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സി​ഐ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. ഇ​രി​ട്ടി എ​സ്‌​ഐ ദി​നേ​ശ​ൻ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ട്ടി ടൗ​ണി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി. ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി റോ​ഡി​ൽ ക​യ​റ്റി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളെ മു​ഴു​വ​ൻ ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മാ​റ്റി​യ​തും ഒ​രു പ​രി​ധി​വ​രെ ഗ​താ​ഗ​ത​ത​ട​സം ഒ​ഴി​വാ​കു​ന്ന​തി​ന് സ​ഹാ​യി​ച്ചു.