ആ​ശു​പ​ത്രി​ക്ക് ക​രു​ണാ​ക​ര​ൻ ട്ര​സ്റ്റു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്
Tuesday, September 10, 2019 1:24 AM IST
ചെ​റു​പു​ഴ: കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ ജോ​സ​ഫ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ (സി​യാ​ഡ് ട​വ​ർ) പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക്ക് ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​മാ​യോ ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സു​മാ​യോ സി​യാ​ഡ് ക​മ്പ​നി​യു​മാ​യോ ബ​ന്ധ​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ലീ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യാ​ണ് ആ​ശു​പ​ത്രി ന​ട​ത്തു​ന്ന​ത്.10 പേ​രാ​ണ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ ഉ​ള്ള​ത്.
ചെ​റു​പു​ഴ സി​യാ​ഡ് ട​വ​റി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ പോ​ളി​ക്ലി​നി​ക്ക് എ​ന്ന സ്ഥാ​പ​നം 2017 ഏ​പ്രി​ൽ മു​ത​ൽ കാ​ഞ്ഞ​ങ്ങാ​ട് കൃ​ഷ്ണ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ വാ​ട​ക​യ്ക്ക് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക​യാ​ണ്. 2019 ഏ​പ്രി​ൽ മു​ത​ൽ ആ​ശു​പ​ത്രി​യു​ടെ തു​ട​ർ​ന്നു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൃ​ഷ്ണ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ന​ട​ത്തി​പ്പു​കാ​രും സം​രം​ഭ​ക​രും ചേ​ർ​ന്നാ​ണ് ക​മ്പ​നി രൂ​പ​വ​ത്ക​രി​ച്ച​ത്.
ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സി​ൽ​നി​ന്ന് 92 ല​ക്ഷം രൂ​പ കൊ​ടു​ത്ത് പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത 23 മു​റി​ക​ൾ വാ​ങ്ങി. 50 ബെ​ഡും എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ആ​ശു​പ​ത്രി നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം. മ​ല​യോ​ര​ത്തു​ള്ള​വ​ർ വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി മം​ഗ​ളൂ​രു​വി​ലും ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കും പോ​കേ​ണ്ടി വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ത്തു​ള്ള സം​രം​ഭ​ക​ർ ഒ​ത്തു​ചേ​ർ​ന്ന് ആ​ശു​പ​ത്രി​ക്കാ​യി പ​ണം മു​ട​ക്കു​ന്ന​തെ​ന്നും ലീ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം. ​ശ്യാ​മ​പ്ര​സാ​ദ്, മാ​നേ​ജ​ർ സ​ജീ​വ് മാ​ത്യു എ​ന്നി​വ​ർ പ​റ​ഞ്ഞു.