കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന്
Tuesday, September 10, 2019 1:24 AM IST
ക​ണ്ണൂ​ർ: ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന ജ​ന​ദ്രോ​ഹ​ക​ര​മാ​യ കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന ചി​ല സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ടി​നൊ​പ്പം ചേ​ർ​ന്ന് കേ​ര​ള​വും ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ജെ​സി​ബി, ടി​പ്പ​ർ ലോ​റി ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ക​ൺ​സ്ട്ര​ക്ഷ​ൻ എ​ക്യു​പ്മെ​ന്‍റ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​വ​ർ​ലോ​ഡി​ന്‍റെ പേ​രി​ൽ ടി​പ്പ​ർ ലോ​റി​ക്കാ​രെ അ​ന്യാ​യ​മാ​യി പി​ഴ ചു​മ​ത്തി പീ​ഡി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ൽ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത് നി​ർ​ത്തി​വ​ച്ചി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​ന്ന രീ​തി​യി​ലു​ള്ള സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കാ​ടാ​ച്ചി​റ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.