ഓ​ണ​നാ​ളി​ൽ സാ​ന്ത​്വന​മാ​യി ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി
Wednesday, September 11, 2019 1:14 AM IST
ന​ടു​വി​ൽ: ന​ടു​വി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​ക്ടി​വി​റ്റി​യോ​ട് സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ 80 കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. അ​ബ്ദു​ള്ള, ത്രേ​സ്യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ണാ​ഘോ​ഷം ന​ട​ത്തി

ചെ​മ്പേ​രി: സെ​ന്‍റ് തോ​മ​സ് പ​ബ്ലി​ക്ക് സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണം ആ​ഘോ​ഷി​ച്ചു. ഫാ.​ജോ​മോ​ൻ ചെ​മ്പ​ക​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ സി​സ്റ്റ​ർ മേ​രി ജോ​ൺ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​സി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു മ​ണ്ഡപ​ത്തി​ൽ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ഫാ.​പോ​ൾ എ​ട​ത്തി​ന​ത്ത് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.