കാ​ഞ്ഞി​ര​ക്കൊല്ലി​യി​ൽ 60 ലി​റ്റ​ർ വാ​ഷു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, September 11, 2019 1:14 AM IST
ശ്രീ​ക​ണ്ഠ​പു​രം: കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ 60 ലി​റ്റ​ർ വാ​ഷു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ര​മു​ക്കി​ലെ പാ​ല​മേ​ൽ കു​ങ്ക​നെ (58) യാ​ണു ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ജോ​സ​ഫും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. വീ​ടി​ന്‍റെ വി​റ​കു​പു​ര​യി​ൽ ക​ന്നാ​സു​ക​ളി​ലാ​ണു വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​വി. അ​ഷ്റ​ഫ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൾ ല​ത്തീ​ഫ്, എം.​വി. പ്ര​ദീ​പ​ൻ, എം. ​ര​മേ​ശ​ൻ, ഡ്രൈ​വ​ർ കേ​ശ​വ​ൻ എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.